കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ കെപിസിടിഎ പ്രക്ഷോഭത്തിലേക്ക്.
യൂണിവേഴ്സിറ്റിയിലെ ഇടതു സിന്‍ഡിക്കറ്റ് രാഷ്ട്രീയ പക്ഷപാത നിറഞ്ഞ ഭരണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അധ്യാപകരുടെ പ്രമോഷനുകള്‍, ഗൈഡ് ഷിപ്പ് തുടങ്ങിയവ രാഷ്ട്രീയ കാരണങ്ങളാല്‍ തടഞ്ഞു വച്ചിരിക്കുകയാണ്.
പരീക്ഷയുടെ തലേയാഴ്ച്ചയാണ് പാഠപുസ്തകം പുറത്തിറങ്ങുന്നത്. സിലബസിലുള്ള ഭാഗമല്ല പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.
ചോദിക്കടലാസുകള് പാഠ്യപദ്ധതി ഉദ്ദേശങ്ങളുമായി ആനുപാതികമായ ബന്ധം പുലര്‍ത്തുന്നില്ല. യാതൊരു യുക്തിയും ഇക്കാര്യത്തില്‍ പാലിക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Tags : KPCTA protest MG University Mahatma Gandhi University