Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCTA

എംജി കെടുകാര്യസ്ഥത: കെപിസിടിഎ പ്രക്ഷോഭത്തിലേക്ക്

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ രാ​ഷ്ട്രീ​യ വി​വേ​ച​ന​ത്തി​നും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രെ കെ​പി​സി​ടി​എ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഇ​ട​തു സി​ന്‍ഡി​ക്ക​റ്റ് രാ​ഷ്ട്രീ​യ പ​ക്ഷ​പാ​ത നി​റ​ഞ്ഞ ഭ​ര​ണ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​നു​ക​ള്‍, ഗൈ​ഡ് ഷി​പ്പ് തു​ട​ങ്ങി​യ​വ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​രീ​ക്ഷ​യു​ടെ ത​ലേ​യാ​ഴ്ച്ച​യാ​ണ് പാ​ഠ​പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. സി​ല​ബ​സി​ലു​ള്ള ഭാ​ഗ​മ​ല്ല പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ചോ​ദി​ക്ക​ട​ലാ​സു​ക​ള്‍ പാ​ഠ്യ​പ​ദ്ധ​തി ഉ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ആ​നു​പാ​തി​ക​മാ​യ ബ​ന്ധം പു​ല​ര്‍ത്തു​ന്നി​ല്ല. യാ​തൊ​രു യു​ക്തി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up