x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധം: ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ തുടരന്വേഷണത്തിന് ഉത്തരവ്


Published: June 16, 2026 05:01 PM IST | Updated: June 16, 2026 05:06 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് കോ‌​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് എ​ഴു​തി ത​ള്ളാ​നാ​വി​ല്ല​ന്ന് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2022 ജൂ​ണ്‍ 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ആ​ര്‍.​കെ.​ന​വീ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അ​ന്ന് ത​ങ്ങ​ളെ ഇ.​പി. ജ​യ​രാ​ജ​ന്‍ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ഫ​ര്‍​സീ​ന്‍ മ​ജീ​ദ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ജ​യ​രാ​ജ​നെ പ്ര​തി​ചേ​ര്‍​ക്കാ​നാ​വി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടാ​ണ് ത​ള്ളി​യ​ത്.

തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ​യ്ക്കാ​ണ് കോ‌​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഫ​ർ​സീ​ൻ മ​ജീ​ദ്, ന​വീ​ൻ, സു​ധീ​പ് ജ​യിം​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ​ബ​രീ​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

 

Tags : protest indigo flight e.p.jayarajan investigation

Recent News

Corehub Up