കൊച്ചി: കാലടി ആശ്രമം സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഗ്യാസ് അടുപ്പില്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കവെ പെട്ടെന്ന് ഗ്യാസ് ലീക്ക് ആവുകയും തീ പടരുകയുമായിരുന്നു. ആശ്രമം സ്‌കൂളിന് സമീപം താമസിക്കുന്ന ഷാരി രതീഷിന്‍റെ വീട്ടിലാണ് തീ പടര്‍ന്നത്.
തീ പടര്‍ന്നതിനിടെ ഗ്യാസ് ഓഫ് ചെയ്യാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെ അടുക്കളയില്‍ നിന്ന് സിലിണ്ടര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലി ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. കാലടി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
തീപിടിത്തം ഉണ്ടായ വീടിന് അടുത്താണ് സ്‌കൂളും അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത്. വീട്ടമ്മയുടെ സമയോചിത ഇടപെടലും വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ ഫയര്‍ ഫോഴ്സും എത്തിയത് വലിയ ദുരന്തം ഒഴിവാക്കി.
Tags : Gas cylinder explode cooking