ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ കടകളിൽ നിന്ന് നേരിട്ട് വാങ്ങാന്ന രീതി ഇല്ലാതാവും. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികൾകൾക്കും മുതിർന്നവർക്കും മരണം സംഭവച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. 1945 ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണമായി നീക്കം ചെയ്തു.
Tags : Doctor's prescription cough syrup rule