NRI
കുവൈറ്റ് സിറ്റി: റസ്റ്റോറന്റുകളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി കുവൈറ്റ് വ്യാപാര - വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി.
ഇത് പ്രകാരം ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ ഈടാക്കുന്ന ഫീസ്, കമ്മീഷൻ നിരക്ക് എന്നിവ മൂന്ന് വർഷത്തേക്ക് മാറ്റം വരുത്താൻ കഴിയില്ല. വിപണിയിൽ സ്ഥിരത ഉറപ്പാക്കുക, സ്ഥാപനങ്ങൾക്ക് സാമ്പത്തികാസൂത്രണം എളുപ്പമാക്കുക, ചെറുകിട - ഇടത്തരം സംരംഭങ്ങളെ അന്യായമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ ഉത്തരവ്.
2026-ലെ ഫീസ് നിരക്കിന്റെ പട്ടിക ഒരു മാസത്തിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും മന്ത്രാലയം അംഗീകരിച്ച വാർഷിക സേവന പട്ടിക പ്രകാരമുള്ള നിരക്ക് മാത്രമേ സേവനദാതാക്കൾ സ്വീകരിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്ലാറ്റ്ഫോമുകൾ ഏകപക്ഷീയമായി നിർബന്ധിത കരാറുകൾ ഏർപ്പെടുത്തുന്നതിനും ഒരേ വിഭാഗത്തിലെ ഉപഭോക്താക്കൾക്കിടയിൽ അന്യായമായ മുൻഗണന നൽകുന്നതും ഉത്തരവവിൽ നിരോധിച്ചു. എല്ലാ ഫീസുകളും വ്യക്തമായ കരാറുകളിലൂടെ മാത്രമേ ഏർപ്പെടുത്താൻ പാടുള്ളു. കരാറിൽ ഉൾപ്പെടാത്ത ഏതൊരു ഫീസും നിയമപരമായി അസാധുവായിരിക്കും.
ഭക്ഷണ വിതരണത്തിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ നടത്തുന്ന എല്ലാ കമ്പനികളും രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ലൈസൻസ് പ്രവർത്തനം "ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി ഡെലിവറി സേവന മാനേജ്മെന്റ്' എന്ന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യണം.
ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ദേശീയ വ്യാപാര മേഖലയെ പിന്തുണയ്ക്കുന്നതിനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ന്യായവും സുതാര്യവുമായ മത്സരം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.
National
ന്യൂഡൽഹി: കൗമാരക്കാരുടെ ആത്മാർഥ പ്രണയം പോക്സോ കേസിന്റെ കുരുക്കിൽപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവുമായി സുപ്രീംകോടതി.
പോക്സോ നിയമ ദുരുപയോഗം തടയാൻ "റോമിയോ-ജൂലിയറ്റ്’ ചട്ടം അവതരിപ്പിക്കുന്നതു പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കുട്ടികളെ സംരക്ഷിക്കാനാണു പോക്സോ നിയമമെങ്കിലും കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ഇതു സംരക്ഷിക്കുന്നതിന് നടപടി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
International
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.
അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.
പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.
പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.
ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.