x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഗ വ​ഞ്ച​ന​യ്ക്ക് മാ​പ്പി​ല്ല; ജി.​സു​ധാ​ക​ര​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം


Published: March 12, 2026 11:47 PM IST | Updated: March 12, 2026 11:48 PM IST

ആ​ല​പ്പു​ഴ: ജി.​സു​ധാ​ക​ര​നെ​തി​രെ ജ​ന്മ​നാ​ട്ടി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം. ചാ​രു​മൂ​ട്ടി​ല്‍ നി​ന്നും ക​രി​മു​ള​യ്ക്ക​ല്‍ ഭു​വ​നേ​ശ്വ​ര​ന്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ്യാ​പ​ക പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കെ​തി​രെ താ​ൻ ഒ​ന്നും പ​റ​യി​ല്ലെ​ന്നും ആ​രെ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

ഒ​രു പാ​ര്‍​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : g.sudhakaran cpm protest

Recent News

Corehub Up