Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G.sudhakaran

ത​ന്‍റെ നേ​രെ ആ​ര് വി​ര​ൽ ചൂ​ണ്ടി​യാ​ലും ഉ​ത്ത​ര​വാ​ദി നാ​സ​ർ; വി​ട്ടു​കൊ​ടു​ക്കാ​തെ ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ത​ന്‍റെ നേ​രെ ആ​രെ​ങ്കി​ലും വി​ര​ൽ ചൂ​ണ്ടി​യാ​ൽ അ​തി​നു​ത്ത​ര​വാ​ദി ആ​ർ. നാ​സ​ർ ആ​യി​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​പി​മ്മി​നെ വി​മ​ർ​ശി​ക്കു​ന്ന രീ​തി ജി.സു​ധാ​ക​ര​ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ആ​ർ. നാ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ നാ​സ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടുക്കണം. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പാ​ർ​ട്ടി ത​ക​ർ​ന്നു. അ​തൊ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി മ​ന​സി​ലാ​ക്കു​ന്നി​ല്ല.

ന​ഷ്ട​പ്പെ​ട്ട ജ​ന​പി​ന്തു​ണ തി​രി​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ബൗ​ദ്ധി​ക​മാ​യ ക​ഴി​വോ ക്ഷ​മ​ത​യോ നാ​സ​റി​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എമ്മി​നു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​നം.

എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ താ​ൻ നാ​ട്ടി​ൽ വി​ക​സ​നം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് പി​ന്നീ​ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ജ​യി​ക്കാ​നാ​യ​ത്. ത​ന്‍റെ വി​ക​സ​ന​ത്തി​നു​ള്ള വോ​ട്ടാ​ണ് അ​ന്ന് എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ഇ​ങ്ങ​നെ​യു​ള്ള പോ​ക്കാ​ണ് തു​ട​രു​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ജി​ല്ല​യി​ൽ ഒ​റ്റ സീ​റ്റ് പോ​ലും കി​ട്ടി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​മ്പ​ല​പ്പു​ഴ​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണം; ഹ​ർ​ജി​യു​മാ​യി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം, എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​മ്പ​ല​പ്പു​ഴ​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി. ​സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. വോ​ട്ട​ർ​മാ​രെ സി​പി​എം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രെ ത​ട​യു​മെ​ന്ന് പ​ര​സ്യ​മാ​യി ഇ​വ​ർ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​തേ ആ​വ​ശ്യ​മു​യ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രേ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യേ​യും ജി​ല്ലാ ക​ള​ക്ട​റേ​യും സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് സു​ധാ​ക​ര​ൻ ഹ​ർ​ജി ന​ൽ​കി​യ​ത്.

Kerala

കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു; പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് താ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.​സു​ധാ​ക​ര​ൻ. പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി മാ​റ്റി. ഒ​രു കാ​ല​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ സി​പി​എ​മ്മി​ന് 64 എം​പി​മാ​രു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് സി​പി​എം എം​പി​മാ​രു​ടെ എ​ണ്ണം ആ​റി​ലേ​ക്ക് ഒ​തു​ങ്ങി. പി​ണ​റാ​യി വി​ജ​യ​ന് അ​തി​ൽ വ​ലി​യ പ​ങ്കു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. താ​ൻ കോ​ൺ​ഗ്ര​സ് - ബി​ജെ​പി പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി പി​ന്തു​ണ താ​ൻ തേ​ടി​യി​ട്ടി​ല്ല.

ബി​ജെ​പി മ​തേ​ത​ര പ്ര​സ്ഥാ​ന​മ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യു​ടെ ആ​ദ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ന്ന് പി​ണ​റാ​യി​യെ ആ​ർ​ക്കും അ​റി​യു​ക പോ​ലു​മി​ല്ല. ആ​ഞ്ഞു പി​ടി​ച്ചാ​ൽ സി​പി​എ​മ്മി​ന് ഇ​ത്ത​വ​ണ ഒ​ന്നോ ര​ണ്ടോ സീ​റ്റ് കി​ട്ടും. ത​ന്‍റെ സ്വാ​ത​ന്ത്ര്യം പി​ണ​റാ​യി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കാ​ൻ ഞാ​നി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​സ​ഭ്യം പ​റ​യ​ലാ​ണ് രാ​ഷ്ട്രീ​യ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ക​രു​തു​ന്നു. സ​ജി ചെ​റി​യാ​ൻ ബി​ജെ​പി​യു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി മ​ത്സ​രി​ക്കു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​ലം കൈ​യാ​ണ് സ​ജി ചെ​റിയാ​ൻ. ര​ണ്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്. ദാ​രി​ദ്ര്യ​ത്തി​ൽ ജ​നി​ച്ച​വ​ർ എ​ങ്ങ​നെ കോ​ടീ​ശ്വ​ര​ന്മാ​രാ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Kerala

ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥം അ​ല്‍​പ്പ​ത്തം; മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച് എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ചെ​റ്റ​ത്ത​രം പ്ര​യോ​ഗ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി എ.​കെ.​ബാ​ല​ൻ. ചെ​റ്റ​ത്ത​രം എ​ന്ന വാ​ക്കി​ന് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം നി​ഘ​ണ്ടു​വി​ല്‍ അ​ര്‍​ത്ഥ​മാ​യി പ​റ​യു​ന്ന​ത് അ​ല്‍​പ്പ​ത്തം, ഹീ​ന​ത എ​ന്നി​ങ്ങ​നെ​യാ​ണ്.

അ​ല്‍​പ്പ​ത്തം നി​റ​ഞ്ഞ പെ​രു​മാ​റ്റ​മാ​യി​പ്പോ​യി ജി.​സു​ധാ​ക​ര​ന്‍റേ​ത് എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ബാ​ല​ന്‍ വി​ശ​ദീ​ക​രി​ച്ചു. ചെ​റ്റ​ത്ത​ര​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​യോ​ഗം ച​ർ​ച്ച​യാ​ക്കേ​ണ്ടേ കാ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ചെ​റ്റ​യെ​ന്ന് വി​ളി​ച്ചി​ട്ടി​ല്ല. ചെ​റ്റ​ത്ത​ര​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

വ​ഞ്ച​ന നി​റ​ഞ്ഞ സ​മീ​പ​നം ജി. ​സു​ധാ​ക​ര​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ ഉ​ചി​ത​മാ​യ വാ​ക്ക് മു​ഖ്യ​മ​ന്ത്രി ഉ​പ​യോ​ഗി​ച്ചു. സു​ധാ​ക​ര​ൻ അ​ധഃ​പ​തി​ച്ച് പോ​യ​തി​ൽ വി​ഷ​മ​മു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത് കൊ​ണ്ടാ​ണ് ജി. ​സു​ധാ​ക​ര​ൻ ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റാ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന് തോ​ന്നി​യ​തെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.

Kerala

മൂ​ന്ന് ത​വ​ണ വി​ളി​ച്ചെ​ന്ന പി​ണ​റാ​യി​യു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ‍​ര്‍​ഥി ജി. ​സു​ധാ​ക​ര​ൻ. സി​എം എ​ന്ന പേ​രി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​ര് സേ​വ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ ​ന​മ്പ​രി​ൽ നി​ന്ന് കോ​ൾ വ​ന്നി​ട്ടി​ല്ല.

വി​ളി​ച്ചു എ​ന്ന പ​റ​യു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് ആ​ല​പ്പു​ഴ​യി​ല്‍ വ​രു​മ്പോ​ള്‍ കാ​ണ​ണ​മെ​ന്ന് സി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​റി​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മ​റു​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി.​സു​ധാ​ക​ര​നെ പാ​ര്‍​ട്ടി അ​വ​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മൂ​ന്ന് ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും എ​ടു​ത്തി​ല്ല. പാ​ര്‍​ട്ടി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​നാ​കാ​ൻ സു​ധാ​ക​ര​ൻ ത​യാ​റാ​യി​ല്ല. അ​വ​ഗ​ണി​ച്ചു​വെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ന്ന​ലാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​പ്പോ​ള്‍ സു​ധാ​ക​ര​നെ വി​ളി​ച്ചു.

ആ​ദ്യം എ​ൻ​ഗേ​ജ്ഡ് ആ​യി​രു​ന്നു. ര​ണ്ടാ​മ​ത് വി​ളി​ച്ച​പ്പോ​ള്‍ എ​ടു​ത്തി​ല്ല. മൂ​ന്നാ​മ​ത് വി​ളി​ച്ച​പ്പോ​ഴും എ​ടു​ത്തി​ല്ല. മൂ​ന്നാ​മ​ത് വി​ളി​ച്ച​പ്പോ​ഴും കി​ട്ടാ​താ​യ​തോ​ടെ മ​ന​പ്പൂ​ര്‍​വം എ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​യി. അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​റി​നെ വി​ളി​ച്ചു.

നാ​സ​ര്‍ സു​ധാ​ക​ര​നോ​ട് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചി​രു​ന്ന കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ വി​ളി​ച്ചി​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​ൻ മ​റു​പ​ടി ന​ൽ​കി. എ​ങ്കി​ൽ ഇ​പ്പോ​ൾ വി​ളി​ച്ചു​ത​രാ​മെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​പ്പോ​ൾ വേ​ണ്ടാ താ​ൻ വി​ളി​ച്ചോ​ളാ​മെ​ന്നു പ​റ​ഞ്ഞു. താ​ൻ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ച്ചാ​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​മെ​ന്ന് അ​ർ​ഥ​മി​ല്ല​യെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ജി.​സു​ധാ​ക​ര​ന് പി​ന്തു​ണ അ​റി​യി​ച്ച് കോ​ണ്‍​ഗ്ര​സ്; നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ജി.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​ര മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​താ​ക്ക​ൾ പൂ​ർ​ണ പി​ന്തു​ണ സു​ധാ​ക​ര​നെ അ​റി​യി​ച്ചു. ഇ​ന്ന് മു​ത​ൽ സു​ധാ​ക​ര​നൊ​പ്പം പ്ര​ച​ര​ണ​ത്തി​നു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​വ​സാ​ന വ​ട്ട അ​നു​ന​യ നീ​ക്ക​ത്തി​ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്ത് വെ​ച്ചാ​യി​രു​ന്നു ച​ർ​ച്ച.

എ​ന്നാ​ൽ ഇ​ന്ന​ലെ പി​ന്തു​ണ അ​റി​യി​ക്കാ​ൻ വീ​ട്ടി​ൽ എ​ത്തി​യ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മാ​യി വീ​ടി​ന് അ​ക​ത്ത് വ​ച്ചാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ നേ​താ​ക്ക​ൾ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് മ​ണ്ഡ​ല​ത്തി​ലെ​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കും: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മൂ​ന്നാം ഊ​ഴം എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​പ്നം വി​ഫ​ല​മാ​കു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സി​പി​എം നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പെ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രാ​ഷ്ട്രീ​യ​മാ​യി വി​ജ​യി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നൊ​പ്പം അ​ണി​യാ​യും നേ​തൃ​ത്വ ഭാ​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ച എ​നി​ക്ക് നി​ർ​ഭ​യ​മാ​യും സ​ത്യ​സ​ന്ധ​മാ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യും ആ​ത്മാ​ർ​ഥ​മാ​യും എ​നി​ക്കു​വേ​ണ്ടി നി​സ്വാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രോ​ടെ​ല്ലാം ഉ​ള്ള എ​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

വ​ർ​ഗ വ​ഞ്ച​ന​യ്ക്ക് മാ​പ്പി​ല്ല; ജി.​സു​ധാ​ക​ര​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: ജി.​സു​ധാ​ക​ര​നെ​തി​രെ ജ​ന്മ​നാ​ട്ടി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം. ചാ​രു​മൂ​ട്ടി​ല്‍ നി​ന്നും ക​രി​മു​ള​യ്ക്ക​ല്‍ ഭു​വ​നേ​ശ്വ​ര​ന്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ്യാ​പ​ക പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കെ​തി​രെ താ​ൻ ഒ​ന്നും പ​റ​യി​ല്ലെ​ന്നും ആ​രെ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

ഒ​രു പാ​ര്‍​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up