x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി


Published: April 13, 2026 03:26 PM IST | Updated: April 13, 2026 03:26 PM IST

ലണ്ടൻ: യു​കെ​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഐ​ക്യ​ത്തെ ത​ക​ർ​ക്കു​ക എ​ന്ന ദു​ഷ്പ്രേ​ര​ണ​യോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെന്ന് ആരോപിച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തോ​ടു​ള്ള തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ഭി​ന്ന​ത​യു​ണ്ടെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ നേ​തൃ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ വി​ഭ​ജി​ക്കാ​നു​ള്ള കു​പ്ര​യ​ത്‌​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യാ​ഥാ​ർ​ഥ്യ​ത്തി​ൽ, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചും ദൃ​ഢ​മാ​യും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ചി​ല ഇ​ട​തു​പ​ക്ഷ അ​നു​കൂ​ലി​ക​ൾ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി നി​ഗൂ​ഢ അ​ജ​ണ്ട​ക​ളോ​ടെ ബോ​ധ​പൂ​ർ​വം ഇ​ത്ത​രം തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ സൃ​ഷ്‌ടി​ക്കു​ന്ന​താ​യി അ​വ​ർ ആ​രോ​പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത വി​ത​യ്ക്കാ​നും യു​ഡി​എ​ഫി​ന്‍റെ ഐ​ക്യം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​മു​ള്ള ഈ ​നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി ചെ​റു​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട സ​മ​യ​ത്ത്, അ​വ​യെ ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​തീ​വ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും എ​ല്ലാ പ്ര​വ​ർ​ത്ത​ക​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്കാ​തെ​യും പ​ങ്കു​വയ്​ക്കാ​തെ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പോ​ലും പ​രാ​ജ​യ​ഭീ​തി​യി​ൽ ന​ട​ത്തു​ന്ന ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഐ​ക്യ​വും പ്ര​തി​ബ​ദ്ധ​ത​യും ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​ര​ണ​രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ​ര​മോ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ മാ​ർ​ഗനി​ർ​ദേ​ശ​പ്ര​കാ​രം ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Tags : Indian Overseas Congress UK Kerala Chapter Protest

Recent News

Corehub Up