Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imprinted

ഹൃദയത്തില്‍ പതിഞ്ഞ പള്ളി

? പാ​​​റേ​​​ല്‍പ്പ​​​ള്ളി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം

പാ​​​റേ​​​ല്‍പ്പ​​​ള്ളി ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ​​​യും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ആ​​​ളു​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ല്‍ പ​​​തി​​​ഞ്ഞ ദേ​​​വാ​​​ല​​​യ​​​മാ​​​ണ്. പാ​​​റേ​​​ല്‍മാ​​​താ​​​വ് എ​​​ന്ന​​​പേ​​​ര് മ​​​ന​​​സു നി​​​റ​​​യ്ക്കു​​​ന്ന വി​​​കാ​​​ര​​​മാ​​​ണ്. അ​​​നു​​​ഗ്ര​​​ഹ​​​ദാ​​​യി​​​നി​​​യാ​​​യ പാ​​​റേ​​​ല്‍മാ​​​താ​​​വ് എ​​​ല്ലാ​​​വ​​​ര്‍ക്കും അ​​​മ്മ​​​യാ​​​ണ്. ബാ​​​ല​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് മൂ​​​ത്ത​​​സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​പ്പ​​​ച്ച​​​ന്‍ പാ​​​റേ​​​ല്‍പ​​​ള്ളി​​​യി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യ​​ത് ഓ​​​ര്‍മ​​​യി​​​ല്‍ ത​​​ങ്ങി​​​നി​​​ല്‍ക്കു​​​ന്നു.

? പാ​​​റേ​​​ല്‍മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ച്

കു​​​ഞ്ഞു​​​നാ​​​ള്‍ മു​​​ത​​​ല്‍ മാ​​​താ​​​വി​​​നോ​​​ട് താ​​ത്പ​​​ര്യ​​​വും ഭ​​​ക്തി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​ശ​​​സ്ത നോ​​​വ​​​ലി​​​സ്റ്റ് മു​​​ട്ട​​​ത്തു​ വ​​​ര്‍ക്കി​​​യു​​​ടെ പാ​​​ടാ​​​ത്ത പൈ​​​ങ്കി​​​ളി, വെ​​​ളു​​​ത്ത ക​​​ത്രീ​​​ന എ​​​ന്നീ നോ​​​വ​​​ലു​​​ക​​​ള്‍ സ​​​ണ്‍ഡേ ദീ​​​പി​​​ക​​​യി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത് ആ​​​കാം​​​ക്ഷ​​​യോ​​​ടെ വാ​​​യി​​​ച്ചി​​​രു​​​ന്നു. ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും ക്ലേ​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​ക​​​മ്പോ​​​ള്‍ എ​​​ന്‍റെ പാ​​​റേ​​​ല്‍മാ​​​താ​​​വേ ......എ​​​ന്ന അ​​​വ​​​രു​​​ടെ പ്രാ​​​ര്‍ഥ​​​ന ആ​​​ളു​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​ഞ്ഞു.

ഇ​​​ത് എ​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തി​​​ലും വി​​​ശ്വാ​​​സ​​​മാ​​​യി വ​​​ള​​​ര്‍ന്നു. എ​​​സ്ബി സ്‌​​​കൂ​​​ളി​​​ല്‍ ഫോ​​​ര്‍ത്ത് മു​​​ത​​​ല്‍ സി​​​ക്‌​​​സ​​​്ത്തു​​​വ​​​രെ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ അ​​​വ​​​ധിസ​​​മ​​​യ​​​ങ്ങ​​​ള്‍ പാ​​​റേ​​​ല്‍പ​​​ള്ളി​​​യി​​​ല്‍ പോ​​​യി പ്രാ​​​ര്‍ഥി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴും മാ​​​തൃ​​​ഭ​​​ക്തി​​​യി​​​ലാ​​​ണ് ആ​​​ശ്ര​​​യം.

? പാ​​​റേ​​​ല്‍ മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ലെ പ​​​ഠ​​​നം

1961 മു​​​ത​​​ല്‍ 1965 വ​​​രെ പാ​​​റേ​​​ല്‍ മൈ​​​ന​​​ര്‍ സെ​​​മി​​​നാ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം. എ​​​ന്നും പാ​​​റേ​​​ല്‍പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ബ്ര​​​ദ​​​റാ​​​യി​​​രി​​​ക്കേ തി​​​രു​​​നാ​​​ളു​​​ക​​​ള്‍ക്ക് നേ​​​ര്‍ച്ചവി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

? റെ​​​ക്ട​​​റാ​​​യി​​​രു​​​ന്ന കാ​​​ലം

1993-96ല്‍ ​​​അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ളാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ പാ​​​റേ​​​ല്‍പ​​​ള്ളി​​​യു​​​ടെ റെ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു. അ​​​ക്കാ​​​ല​​​ത്ത് പാ​​​റേ​​​ല്‍പ​​​ള്ളി​​​യി​​​ല്‍ ആ​​​ഴ്ച​​​യി​​​ല്‍ ഒ​​​രു​​​ദി​​​വ​​​സം കു​​​ർ​​​ബാ​​​ന അ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്നു. റെ​​​ക്ട​​​റെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ട​​​വ​​​ക​​​ത്തി​​​രു​​​നാ​​​ളു​​​ക​​​ളു​​​ടെ കൊ​​​ടി​​​യേ​​​റ്റും നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്നു.

? ബ​​​സി​​​ലി​​​ക്കാ പ​​​ദ​​​വി

പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തി​​​ന് സാ​​​ര്‍വ​​​ത്രി​​​ക സ​​​ഭ ന​​​ല്‍കു​​​ന്ന അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി.

വ്യ​​​ക്തി​​​ക​​​ള്‍ക്ക് മോ​​​ണ്‍സി​​​ഞ്ഞോ​​​ര്‍, ഷെ​​​വ​​​ലി​​​യ​​​ര്‍ പ​​​ദ​​​വി ല​​​ഭി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​യാ​​ണ് പ​​​ള്ളി​​​ക​​​ൾ​​​ക്ക് ബ​​​സി​​​ലി​​​ക്കാ പ​​​ദ​​​വി ല​​​ഭി​​​ക്കു​​​ന്ന​​​ത്.ഇ​​​ത് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും വി​​​ശ്വാ​​​സീ​​​സ​​​മൂ​​​ഹ​​​ത്തി​​​നും അ​​​ഭി​​​മാ​​​ന​​​മാ​​​ണ്.

Latest News

Corehub Up