Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SoniyaGhandhi

'സഞ്ജയ് അല്ല, രാജീവ് പ്രധാനമന്ത്രിയാകും!'; വീട്ടിൽനിന്ന് ഇറക്കിവിടുമ്പോൾ ജ്യോതിഷൻ വിളിച്ചുപറഞ്ഞു!

സോണിയ ഗാന്ധിയുടെ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന ആത്മകഥാഗ്രന്ഥം ഇന്ത്യയൊട്ടാകെ വായിക്കപ്പെടുകയാണ്. പുസ്തകവുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങളും പുകയുന്നുണ്ട്. അതേസമയം, പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ചില സംഭവങ്ങൾ ജനപ്രിയമായി മാറിയിരിക്കുകയാണ്, അതോടൊപ്പം വിശകലനങ്ങൾക്കും. ഒരു ജ്യോതിഷന്‍റെ പ്രവചനവുമായി ബന്ധപ്പെട്ട ഓർമ അത്തരത്തിലൊന്നാണ്. ജാതകം, ജ്യോതിഷം എന്നിവയിലൊന്നും താത്പര്യവും വിശ്വാസവുമില്ലാതിരുന്ന സോണിയ ഗാന്ധി ഒരിക്കൽ കൈനോട്ടക്കാരനെ തന്‍റെ വസതിയിൽനിന്ന് ഓടിച്ചതാണു കൗതുകരമായ സംഭവം.

ജവഹർലാൽ നെഹ്റുവിനുശേഷം പിന്തുടർച്ചക്കാരിയായി മകൾ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തി. കോൺഗ്രസിനെതിരേ മറുശബ്ദം ഉയരാതിരുന്ന കാലഘട്ടമാണിത്. ഇന്ദിരയുടെ പിൻഗാമി ആരായിരിക്കുമെന്ന ചർച്ചയും ഇന്ദ്രപ്രസ്ഥത്തിന്‍റെ ചില കോണുകളിൽ നടക്കുന്നുമുണ്ട്. എല്ലാവരും കരുതിയിരുന്നത്, ഇളയമകൻ സഞ്ജയ് ഗാന്ധി പാർട്ടിയുടെയും രാജ്യത്തിന്‍റെയും തലപ്പത്ത് എത്തുമെന്നാണ്.

Latest News

Corehub Up