ന്യൂഡൽഹി: എറണാകുളം-ആലപ്പുഴ-കായംകുളം കോറിഡോറിലെ തുറവൂർ-മാരാരിക്കുളം പാത ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര റെയിൽവേ വകുപ്പ് 450.59 കോടി രൂപ അനുവദിച്ചു.
21.10 കിലോമീറ്റർ ദൂരം വരുന്ന ഈ പാത ഇരട്ടിപ്പിക്കലിലൂടെ ഈ ഭാഗത്തെ ഇരു ദിശകളിലേക്കും പ്രതിദിനം ഒമ്പത് അധിക പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും ചരക്കുനീക്കം പ്രതിവർഷം ഏകദേശം 2.88 ദശലക്ഷം ടൺ കണ്ട് വർധിക്കാൻ സഹായിക്കുമെന്നും റെയിൽവേ അറിയിച്ചു.
ചരക്കുട്രെയിനുകൾ 17 മുതൽ 19 മിനിറ്റ് വരെയും പാസഞ്ചർ ട്രെയിനുകൾ ഏകദേശം 12 മുതൽ 15 മിനിറ്റ് വരെയും തടഞ്ഞുവയ്ക്കുന്നത് ഇല്ലാതാകുന്നതിലൂടെ സമയലാഭം ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.
Tags : Indian railway doubling Thuravoor Mararikulam