Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TigerShroff

ടൈ​ഗ​ർ ഷ്രോ​ഫി​നെ ആ​ക്ര​മി​ച്ച​ത് പ​ത്ത് ദി​വ​സ​ത്തെ ആ​സൂ​ത്ര​ണ​ത്തി​ന് ശേ​ഷം

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ്രോ​ഫി​ന് നേ​രെ മും​ബൈ​യി​ൽ ന​ട​ന്ന വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ൽ പ​ത്ത് ദി​വ​സ​ത്തോ​ളം നീ​ണ്ട കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്. താ​ര​ത്തി​ന്‍റെ വീ​ടി​നും ജി​മ്മി​നും സ​മീ​പം പ്ര​തി​ക​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പാ​പ്പ​രാ​സി വീ​ഡി​യോ​ക​ളും വ്ലോ​ഗ​ർ​മാ​രു​ടെ പോ​സ്റ്റു​ക​ളും വ​ഴി​യാ​ണ് ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ ഇ​വ​ർ ശേ​ഖ​രി​ച്ച​തെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​ന് നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഏ​ഴ് ത​വ​ണ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. വി​ൻ​ഷീ​ൽ​ഡി​ലും സൈ​ഡ് ഗ്ലാ​സു​ക​ളി​ലും അ​ഞ്ച് ബു​ള്ള​റ്റു​ക​ൾ പ​തി​ച്ചെ​ങ്കി​ലും അ​ഞ്ചാ​മ​ത്തെ വെ​ടി​യു​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ തോ​ക്ക് ജാം ​ആ​യ​ത് താ​ര​ത്തി​ന് ര​ക്ഷ​യാ​യി.

‌ലോ​റ​ൻ​സ് ബി​ഷ്ണോ​യ് ഗ്യാം​ഗി​നാ​യി ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഹ​രി​യാ​ന സോ​ണി​പ​ത് സ്വ​ദേ​ശി​യാ​യ 17 കാ​ര​ൻ, ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി സ്വ​ദേ​ശി​യും മും​ബൈ​യി​ൽ റാ​പ്പി​ഡോ റൈ​ഡ​റു​മാ​യ 22കാ​ര​ൻ റോ​ഷ​ൻ, ഹ​രി​യാ​ന​ക്കാ​ര​നാ​യ 18കാ​ര​ൻ റൈ​ഹാ​ൻ എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​നി​ലെ കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് അ​റ​സ്റ്റി​ലാ​യ​ത്.

‌വാ​ട്സാ​പ്പ്, സി​ഗ്ന​ൽ തു​ട​ങ്ങി​യ ആ​പ്പു​ക​ൾ വ​ഴി​യാ​ണ് പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ ഹാ​ൻ​ഡ്‌​ല​ർ​മാ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം എ​സ്.​വി റോ​ഡ് വ​ഴി ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ അ​ന്ധേ​രി വെ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ബോ​റി​വ​ലി​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് ക​ട​ക്കാ​നും ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്നു.

Latest News

Corehub Up