Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nipah

നി​പ ഭീ​തി ഒ​ഴി​ഞ്ഞു: സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ ക്വാ​റ​ന്‍റീ​ൻ പൂ​ർ​ത്തി​യാ​ക്കി; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം

കോ​ഴി​ക്കോ​ട്: ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ ജി​ല്ല​യി​ൽ നി​പ ഭീ​തി ഒ​ഴി​ഞ്ഞ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ കാ​ലാ​വ​ധി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പു​തി​യ​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ത്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. ക്വാ​റ​ന്‍റീ​ൻ അ​വ​സാ​നി​ച്ചെ​ങ്കി​ലും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന നി​രീ​ക്ഷ​ണം പ്ര​ദേ​ശ​ത്ത് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​പ പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച്, അ​വ​സാ​ന പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷ​മു​ള്ള 42 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ത്ര​മേ പ്ര​ദേ​ശ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി 'നി​പ ര​ഹി​ത' പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. അ​തു​വ​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

Kerala

നി​പ: ഒ​രാ​ൾകൂ​ടി ആ​ശു​പ​ത്രി വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു​​​ പേ​​​രി​​​ൽ ഒ​​​രാ​​​ളെകൂ​​​ടി രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

ഇ​​​തോ​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​കെ 9 പേ​​​രി​​​ൽ 5 പേ​​​ർ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. നാ​​​ലു​​​ പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്നു.

നി​​​പ ബാ​​​ധി​​​ച്ച രോ​​​ഗി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു. രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ​​​യും കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന രോ​​​ഗി​​​യു​​​ടെ ബ​​​ന്ധു​​​വി​​​ന്‍റെ​​​യും പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണ്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​ന്‍റെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​തി​​​യ​​​താ​​​യി ആ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ൽ 104 പേ​​​രാ​​​ണ് സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ള്ള​​​ത്.

ഇ​​​തി​​​ൽ നാ​​​ലു​​​പേ​​​ർ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും 14 പേ​​​ർ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് ഉ​​​യ​​​ർ​​​ന്ന ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രും 86 പേ​​​ർ കു​​​റ​​​ഞ്ഞ റി​​​സ്‌​​​ക് ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും ആ​​​ണ്. സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും നി​​​ല​​​വി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ആ​​​ണ്.

Kerala

നിപയില്‍ ആശ്വാസം; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്‍റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്‍റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.

രോഗബാധിതന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.

നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.

അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആറ് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ജില്ലയില്‍ പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുകയോ സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ നാല് പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 85 പേര്‍ കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

Kerala

നി​പ: കേ​ന്ദ്ര സം​ഘം കോ​ഴി​ക്കോ​ട്ട്

കോ​​​ഴി​​​ക്കോ​​​ട്: നി​​​പ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ന്ദ്ര സം​​​ഘം കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി. എ​​​ൻ​​​ഐ​​​വി, ഐ​​​സി​​​എം​​​ആ​​​ർ സം​​​ഘ​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി. നി​​​പ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലും കേ​​​ന്ദ്ര സം​​​ഘം പ​​​ങ്കെ​​​ടു​​​ത്തു.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഇ​​​ന്ന് ജി​​​ല്ല​​​യി​​​ൽ ക്യാ​​​മ്പ് ചെ​​​യ്ത് പ്ര​​​തി​​​രോ​​​ധ പ്ര​​​വർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

അ​തേ​സ​മ​യം, രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

District News

നി​ർ​മാ​ണം നി​ല​ച്ച കെ​ട്ടി​ട​ം വ​വ്വാ​ൽ താവളം നി​പ ഭീ​ഷ​ണി​യി​ൽ നീ​ണ്ടൂ​ർ

ഏ​​റ്റു​​മാ​​നൂ​​ർ: നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നി​​ൽ നി​​ർ​​മാ​​ണം നി​​ല​​ച്ച കെ​​ട്ടി​​ടം വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മാ​​ക്കി. പ​​ത്തു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി പെ​​റ്റു​​പെ​​രു​​കി ഇ​​പ്പോ​​ൾ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വ​​വ്വാ​​ലു​​ക​​ൾ ഇ​​വി​​ടെ ഉ​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് നി​​പ വീ​​ണ്ടും സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ശ​​ങ്ക​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ. പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ത്ത് സെ​​ല്ലാ​​ർ നി​​ർ​​മാ​​ണ​​ത്തി​​നു ശേ​​ഷം പ​​ണി നി​​ല​​ച്ച കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് വ​​വ്വാ​​ലു​​ക​​ൾ താ​​വ​​ള​​മ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
സെ​​ല്ലാ​​റി​​ൽ നി​​റ​​യെ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു. ഈ ​​വെ​​ള്ള​​ത്തി​​ലേ​​ക്കാ​​ണ് വ​​വ്വാ​​ലു​​ക​​ളു​​ടെ വി​​സ​​ർ​​ജ്യം വീ​​ഴു​​ന്ന​​ത്. ഇ​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും. മ​​ഴ രൂ​​ക്ഷ​​മാ​​കു​​ന്ന​​തോ​​ടെ ഈ ​​വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ക​​വി​​ഞ്ഞൊ​​ഴു​​കി​​യാ​​ൽ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​കെ രോ​​ഗാ​​തു​​ര​​മാ​​കും.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ നി​​ര​​ന്ത​​രം ആ​​ശ​​ങ്ക അ​​റി​​യി​​ച്ചി​​ട്ടും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രോ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രോ ഇ​​ട​​പെ​​ടു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​ക്ഷേ​​പം. പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പോ​​ലും അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് അ​​വ​​ർ പ​​റ​​യു​​ന്ന​​ത്.
മു​​മ്പൊ​​രി​​ക്ക​​ൽ ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​ട​​ക്കം പൊ​​ട്ടി​​ച്ച് ഇ​​വ​​യെ തു​​ര​​ത്തി​​യ​​ശേ​​ഷം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​വേ​​ശ​​ന​​മാ​​ർ​​ഗം വ​​ല ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ഈ ​​വ​​വ്വാ​​ലു​​ക​​ള​​ത്ര​​യും പ്ര​​ദേ​​ശ​​ത്തെ വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ത്തി​​യ​​തോ​​ടെ വ​​ല നീ​​ക്കം ചെ​​യ്യു​​ക​​യും ഇ​​വ വീ​​ണ്ടും കെ​​ട്ടി​​ടം താ​​വ​​ള​​മാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

സെ​​ല്ലാ​​റി​​ൽ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ അ​​വി​​ടേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​നാ​​കി​​ല്ല. വെ​​ള്ളം പു​​റ​​ത്തേ​​ക്ക് പ​​മ്പു ചെ​​യ്തു ക​​ള​​യാ​​നു​​മാ​​കു​​ന്നി​​ല്ല. വ​​വ്വാ​​ലു​​ക​​ളു​​ടെ വി​​സ​​ർ​​ജ്യം നി​​റ​​ഞ്ഞ വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​ക്കി​​യാ​​ൽ ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും. സം​​സ്ഥാ​​ന​​ത്ത് വീ​​ണ്ടും നി​​പ സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​യ​​ക​​റ്റാ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യേ തീ​​രൂ.

Kerala

നി​പ: പു​തി​യ കേ​സു​ക​ളി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ പു​​​തി​​​യ നി​​​പ കേ​​​സു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല, എ​​​ന്നാ​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള്ള മൂ​​​ന്നു പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും സ്ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള വ്യ​​​ക്തി​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഐ​​​സി​​​എം​​​ആ​​​ർ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് മോ​​​ണോ ക്ലോ​​​ണ​​​ൽ ആ​​​ന്‍റി​​​ബോ​​​ഡി ആ​​​ദ്യ​​​ത്തെ ഡോ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പു​​​തി​​​യ​​​താ​​​യി 10 പേ​​​രെ കൂ​​​ടി സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ നാ​​​ലു​​​പേ​​​രും ഉ​​​യ​​​ർ​​​ന്ന റി​​​സ്‌​​​ക് 16 പേ​​​രും കു​​​റ​​​ഞ്ഞ റി​​​സ്‌​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 67 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ല​​​വി​​​ൽ 87 പേ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ള്ള​​​ത്. നി​​​ല​​​വി​​​ൽ സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ള്ള എ​​​ല്ലാ​​​വ​​​രെ​​​യും ദി​​​വ​​​സം ര​​​ണ്ടു നേ​​​രം കണ്‍​​​ട്രോ​​​ൾ റൂ​​​മി​​​ൽ നി​​​ന്ന് വി​​​ളി​​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​പ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട രാ​​​മ​​​നാ​​​ട്ടു​​​ക​​​ര മു​​നി​​സി​​​പ്പാ​​​ലി​​​റ്റി ഡി​​​വി​​​ഷ​​​ൻ അ​​​ഞ്ചി​​​ലെ 286 വീ​​​ടു​​​ക​​​ളി​​​ൽ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​ർ​​​വേ ന​​​ട​​​ത്തി. സ​​​ർ​​​വേ​​​യി​​​ൽ പ​​​നി​​​യു​​​ള്ള 12 പേ​​​രെ ക​​​ണ്ടെ​​​ത്തി.

എ​​​ന്നാ​​​ൽ നി​​​പ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഒ​​​ന്നും ത​​​ന്നെ ഇ​​​വ​​​രി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​മ​​​നാ​​​ട്ടു​​​ക​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ ഇ​​​ന്നും ആ​​​ർ​​​ആ​​​ർ​​​ടി യോ​​​ഗം ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.​​നാ​​​ഷ​​​ണ​​​ൽ ഡി​​​സീ​​​സ് കണ്‍​​​ട്രോ​​​ൾ സെ​​​ന്‍റ​​​റി​​​ൽ (എ​​​ൻ​​​സി​​​ഡി​​​സി) നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ 13ന് ​​​ജി​​​ല്ല​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും

District News

നി​പ: ഭ​യം വേ​ണ്ട, ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ​വും വേ​ണം; ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ

ആ​ല​പ്പു​ഴ: നി​പ വൈ​റ​സി​നെ​തി​രേ ഭ​യം വേ​ണ്ടെ​ന്നും ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ​വു​മാ​ണ് ആ​വ​ശ്യ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. നി​പ വൈ​റ​സി​ന്‍റെ പ​ക​ർ​ച്ചാ സാ​ധ്യ​ത​യും മ​ര​ണ​സാ​ധ്യ​ത​യും പ​രി​ഗ​ണി​ച്ച് നി​പ്പ​ക്കെ​തി​രേ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. നി​പ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ർ വ​രെ അ​തി​ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

നി​പ വൈ​റ​സ് സ​ഹ​ജ​മാ​യി വ​വ്വാ​ലു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​ജ​ന​ന​കാ​ല​ത്തും കു​ഞ്ഞു​ങ്ങ​ളെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​ന്ന സ​മ​യ​ത്തും കൂ​ടു​ത​ൽ വ​വ്വാ​ലു​ക​ൾ  കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​മി​നീ​ര്, വി​സ​ർ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ വൈ​റ​സ് പു​റ​ന്ത​ള്ളാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​ങ്ങ​ളു​ടെ കൂ​ടു​ത​ലാ​യു​ള്ള ല​ഭ്യ​ത, വ​വ്വാ​ലും മ​നു​ഷ്യ​നും ത​മ്മി​ൽ സ​മ്പ​ർ​ക്ക​ത്തി​ലാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ നി​പ രോ​ഗ​സാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്നു.

വ​വ്വാ​ലു​ക​ൾ ചേ​ക്കേ​റു​ന്ന മ​ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്തെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
വ​വ്വാ​ലു​ക​ൾ കൂ​ടു​ത​ലു​ള്ള മ​ര​ച്ചു​വ​ടു​ക​ളി​ൽ വി​ശ്ര​മി​ക്കു​ക, വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കു​ക എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള മ​ര​ങ്ങ​ൾ​ക്ക് കീ​ഴി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വ​വ്വാ​ലോ മ​റ്റേ​തെ​ങ്കി​ലും ജീ​വി​ക​ളോ ക​ടി​ച്ചു​ക​ള​ഞ്ഞ/ക​ടി​ച്ചി​ട്ട പ​ഴ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. താ​ഴെ വീ​ണുകി​ട​ക്കു​ന്ന പ​ഴ​ങ്ങ​ളും ക​ഴി​ക്ക​രു​ത്.

പ​ഴ​ങ്ങ​ൾ ന​ന്നാ​യി ഉ​പ്പ്/​മ​ഞ്ഞ​ൾ ലാ​യ​നി​യി​ൽ ക​ഴു​കി, തൊ​ലി ക​ള​ഞ്ഞ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ൾ, വി​സ​ർ​ജ്യം എ​ന്നി​വ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ൾ, വി​സ​ർ​ജ്യം എ​ന്നി​വ ക​ല​രാ​ത്ത വി​ധം ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും കു​ടി​വെ​ള്ള​വും ന​ന്നാ​യി അ​ട​ച്ച് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ക.

താ​ഴെ വീ​ണു കി​ട​ക്കു​ന്ന അ​ട​യ്ക്ക, പു​ളി, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​മ്പോ​ൾ കൈ​യുറ ധ​രി​ക്കു​ക. ശേ​ഷം കൈ​കാ​ലു​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.

വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്ത​തി​നുശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ന്ന​ത് ശീ​ല​മാ​ക്കു​ക.
തെ​ങ്ങ്, പ​ന എ​ന്നി​വ​യി​ൽ പാ​ത്ര​ങ്ങ​ൾ തു​റ​ന്നു​വച്ച് ശേ​ഖ​രി​ക്കു​ന്ന നീ​ര/ ക​ള്ള് എ​ന്നി​വ കു​ടി​ക്ക​രു​ത്. ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ വ​വ്വാ​ലു​ക​ൾ കു​ടി​ക്കാ​നും ഇ​വ​യി​ൽ ഉ​മി​നീ​രും വി​സ​ർ​ജ്യ​വും ക​ല​രാ​നും സാ​ധ്യ​ത​യു​ണ്ട്. ച​ത്തു​കി​ട​ക്കു​ന്ന പ​ക്ഷി​ക​ളെ​യോ മൃ​ഗ​ങ്ങ​ളെ​യോ സ്പ​ർ​ശി​ക്ക​രു​ത്. പ​നി, പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക, ജ​ന്നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ശ്വാ​സം​മു​ട്ട​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യ​ച്ചു.

Kerala

നിപ; പുതിയ കേസുകളില്ല, മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. എന്നാല്‍, ക്വാറന്‍റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്‍റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.

Kerala

നി​പ, ഷി​ഗെ​ല്ല: സ്ഥി​തി​ഗതികൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/കോ​​ഴി​​ക്കോ​​ട്: സം​​​സ്ഥാ​​​ന​​​ത്ത് നി​​​പ​​​, ഷി​​​ഗെ​​​ല്ല​​​ രോ​​​ഗ​​​ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

കോ​​​ഴി​​​ക്കോ​​​ട് രാ​​​മ​​​നാ​​​ട്ടു​​​ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ 41കാ​​​ര​​​ന് നി​​​പ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പൂ​​​ന വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ അ​​​ന്തി​​​മ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലത്തിൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

രോ​​​ഗി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. രോ​​​ഗി​​​യു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ 77 പേ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 58 പേ​​​ർ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും 14 പേ​​​ർ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​ഞ്ചു​​​ പേ​​​ർ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ്.

ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സി​​​ൽ ക​​​ൺ​​​ട്രോ​​​ൾ റൂം (​​​ഫോ​​​ൺ ന​​​മ്പ​​​ർ: 0495 2373901, 9072007767) പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 20 ഷി​​​ഗെ​​​ല്ല പോ​​​സി​​​റ്റീ​​​വ് കേ​​​സു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​കെ 514 പേ​​​രെ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ത​​​ട്ടു​​​ക​​​ട​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ച് വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.നി​​​പ, ഷി​​​ഗെ​​​ല്ല രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​​പ ഉ​​റ​​വി​​ട​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം

രാ​​മ​​നാ​​ട്ടു​​ക​​ര സ്വ​​ദേ​​ശി​​ക്ക് നി​​പ ബാ​​ധി​​ച്ച​​ത് വ​​വ്വാ​​ലു​​ക​​ളി​​ല്‍ നി​​ന്നു ത​​ന്നെ​​യാ​​ണെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്. രോ​​ഗ​​ബാ​​ധി​​ത​​ന്‍ ഫ​​റോ​​ക്കി​​ലെ പ​​ഴ​​യ കെ​​ട്ടി​​ടം വൃ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

കെ​​ട്ടി​​ട​​ത്തി​​ല്‍ ത​​മ്പ​​ടി​​ച്ചി​​രു​​ന്ന വ​​വ്വാ​​ലു​​ക​​ളാ​​കാം രോ​​ഗ​​ബാ​​ധ​​യ്ക്ക് കാ​​ര​​ണ​​മെ​​ന്നു ക​​രു​​തു​​ന്ന​​തി​​നി​​ടെ, വീ​​ട്ടു​​മു​​റ്റ​​ത്തെ സ​​പ്പോ​​ട്ട പ​​ഴം ഇ​​യാ​​ള്‍ ക​​ഴി​​ച്ച​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. വ​​വ്വാ​​ലു​​ക​​ള്‍ ക​​ടി​​ച്ച സ​​പ്പോ​​ട്ട പ​​ഴ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​കാം രോ​​ഗം പ​​ക​​ര്‍ന്ന​​തെ​​ന്നും സം​​ശ​​യി​​ക്കു​​ന്നു​​ണ്ട്.

Kerala

നി​പ ജാ​ഗ്ര​ത: 11 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റി; റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ടും

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ശ​ക്ത​മാ​ക്കി. രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ 77 പേ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 58 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 14 പേ​ർ രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ ര​ണ്ടു​പേ​ർ ഹൈ​യ​സ്റ്റ് റി​സ്ക് വി​ഭാ​ഗ​ത്തി​ലും, 13 പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും, 63 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​മാ​ണു​ള്ള​ത്. ഹൈ ​റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള 11 പേ​രോ​ട് നി​ല​വി​ൽ ക​ർ​ശ​ന​മാ​യ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടും.

അ​തേ​സ​മ​യം രോ​ഗി​ക്ക് എ​വി​ടെ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത് എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മാ​യും ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ് നി​ല​വി​ലെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Kerala

നി​പ സ്ഥി​രീ​ക​ര​ണം: രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ലം; റൂ​ട്ട് മാ​പ്പ് ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് വീ​ണ്ടും നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ 43കാ​ര​ന് നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ഉ​ട​ൻ ത​ന്നെ ത​യാ​റാ​ക്കി പു​റ​ത്തു​വി​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചെ​റു​കി​ട വ്യാ​പാ​രി​യാ​യ ഇ​യാ​ൾ അ​ടു​ത്തി​ടെ ഒ​രു ഗോ​ഡൗ​ൺ വാ​ട​ക​യ്ക്കെ​ടു​ത്ത് സ്വ​ന്ത​മാ​യി വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​വി​ടെ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന് അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​നി വ​ന്ന് മാ​റി​യ ശേ​ഷം വീ​ണ്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

രോ​ഗി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് വി​പു​ല​മാ​യ സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന് പു​റ​മെ, രോ​ഗി എം​ആ​ർ​ഐ സ്കാ​നിം​ഗ്, എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ധേ​യ​നാ​യി​രു​ന്നു.

സ​മ്പ​ർ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​യാ​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടും മ​റ്റ് ജീ​വ​ന​ക്കാ​രോ​ടും ക​ർ​ശ​ന​മാ​യി ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​പ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. നി​ല​വി​ൽ പേ ​വാ​ർ​ഡി​ന് പ​രി​സ​ര​ത്തും മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാ​മ്പ​സി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം.

Health

നി​പ്പ​യെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം; അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രി​ല്‍ നി​ന്നും നി​പ വൈ​റ​സ് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നാ​യി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

എ​ന്‍ 95 മാ​സ്‌​ക് നി​പ്പ വൈ​റ​സി​നേ​യും പ്ര​തി​രോ​ധി​ക്കും. അ​തി​നാ​ല്‍ ത​ന്നെ ശ്വാ​സ​കോ​ശ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്ക​ണം.

നി​പ്പ വൈ​റ​സ്

ഹെ​നി​പാ വൈ​റ​സ് ജീ​ന​സി​ലെ നി​പ്പ വൈ​റ​സ് പാ​രാ​മി​ക്‌​സോ റി​ഡേ ഫാ​മി​ലി​യി​ലെ അം​ഗ​മാ​ണ്. ഇ​തൊ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സ് ആ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന വൈ​റ​സാ​ണ് നി​പ്പ. മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാം.

അ​സു​ഖ ബാ​ധ​യു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ക്ക​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

വൈ​റ​സ് ശ​രീ​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന കാ​ല​യ​ള​വ് (ഇ​ന്‍​കു​ബേ​ഷ​ന്‍ പീ​രീ​ഡ്) 4 മു​ത​ല്‍ 14 ദി​വ​സം വ​രെ​യാ​ണ്. ഇ​ത് ചി​ല​പ്പോ​ള്‍ 21 ദി​വ​സം വ​രെ​യാ​കാം. രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ലും ല​ക്ഷ​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കാ​ന്‍ ഇ​ത്ര​യും ദി​വ​സ​ങ്ങ​ള്‍ വേ​ണം.

പ​നി​യും ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ബോ​ധ​ക്ഷ​യ​വു​മൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. ചു​മ, വ​യ​റു​വേ​ദ​ന, മ​നം​പി​ര​ട്ട​ല്‍, ഛര്‍​ദി, ക്ഷീ​ണം, കാ​ഴ്ച​മ​ങ്ങ​ല്‍ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും അ​പൂ​ര്‍​വ​മാ​യി പ്ര​ക​ടി​പ്പി​ക്കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ കോ​മ അ​വ​സ്ഥ​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന എ​ന്‍​സ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​വാ​നും വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്. ശ്വാ​സ​കോ​ശ​ത്തേ​യും ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

തൊ​ണ്ട​യി​ല്‍ നി​ന്നും മൂ​ക്കി​ല്‍ നി​ന്നു​മു​ള്ള സ്ര​വം, ര​ക്തം, മൂ​ത്രം, ത​ല​ച്ചോ​റി​ലെ നീ​രാ​യ സെ​റി​ബ്രോ സ്‌​പൈ​ന​ല്‍ ഫ്‌​ളൂ​യി​ഡ് എ​ന്നി​വ​യി​ല്‍ നി​ന്നു​മെ​ടു​ക്കു​ന്ന സാ​മ്പി​ളു​ക​ള്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍. പ​രി​ശോ​ധ​ന വ​ഴി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

അ​സു​ഖം വ​ന്ന​തി​നു ശേ​ഷ​മു​ള്ള ചി​കി​ത്സ മി​ക്ക​വാ​റും പേ​രി​ല്‍ അ​തി സ​ങ്കീ​ര്‍​ണ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​രോ​ധ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

പ​ക​രാ​തി​രി​ക്കാ​ന്‍

· കൃ​ത്യ​മാ​യി മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക
· സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക
· ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡെ​ടു​ത്ത് ന​ന്നാ​യി ക​ഴു​കു​ക. · ഇ​ത് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ ​വൃ​ത്തി​യാ​ക്ക​ണം.
· രോ​ഗി​യു​മാ​യി ഒ​രു മീ​റ്റ​ര്‍ എ​ങ്കി​ലും ദൂ​രം പാ​ലി​ക്കു​ക​യും രോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ക.
· രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ പ്ര​ത്യേ​കം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക.

ആ​ശു​പ​ത്രി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

· രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക
· രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴും പ​രി​ശോ​ധി​ക്കു​മ്പോ​ഴും, മ​റ്റു ഇ​ട​പ​ഴ​ക​ലു​ക​ള്‍ ന​ട​ത്തു​മ്പോ​ഴും ക​യ്യു​റ​ക​ളും മാ​സ്‌​കും ധ​രി​ക്കു​ക
· സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ല്‍ എ​ടു​ക്കു​ന്ന എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും ഇ​ത്ത​രം രോ​ഗി​ക​ളി​ലും എ​ടു​ക്കു​ക, രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന വ്യ​ക്തി അ​ഡ്മി​റ്റ് ആ​യാ​ല്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക.

സു​ര​ക്ഷാ രീ​തി​ക​ള്‍

· ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹാ​ന്‍​ഡ് റ​ബ്ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക
· രോ​ഗി, രോ​ഗ ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ള്‍ രോ​ഗി​യു​ടെ വ​സ്ത്രം, വി​രി മു​ത​ലാ​യ​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക.
· നി​പ്പാ രോ​ഗി​ക​ളെ മ​റ്റു രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ല്‍ തീ​ര്‍​ത്തും ഒ​ഴി​വാ​ക്കി വേ​ര്‍​തി​രി​ച്ച് പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​ക.

· ഇ​ത്ത​രം വാ​ര്‍​ഡു​ക​ളി​ല്‍ ആ​രോ​ഗ്യ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക.
· ര​ണ്ട് രോ​ഗി​ക​ളു​ടെ ക​ട്ടി​ലി​നി​ട​യി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ല​മെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ക
· രോ​ഗി​ക​ളെ അ​ല്ലെ​ങ്കി​ല്‍ രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ ശു​ശ്രൂ​ഷി​ക്കു​മ്പോ​ള്‍ പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് പ​ര​മ പ്ര​ധാ​ന​മാ​ണ്.

സ്വ​യം ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം

· മാ​സ്‌​ക്, കൈ​യു​റ (ഗ്ലൗ​സ്), ഗൗ​ണ്‍ എ​ന്നി​വ​യൊ​ക്കെ ഉ​ള്‍​പ്പെ​ടു​ന്ന പി​പി​ഇ കി​റ്റ് രോ​ഗി​യു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. തീ​ര്‍​ത്തും സൂ​ക്ഷ്മ​മാ​യ വാ​യു​വി​ലെ ക​ണ​ങ്ങ​ളി​ല്‍ 95 ശ​ത​മാ​ന​വും ശ്വ​സി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യു​ന്ന എ​ന്‍-95 മാ​സ്‌​കു​ക​ള്‍ ര​ക്ത​വും സ്ര​വ​ങ്ങ​ളും ടെ​സ്റ്റി​നാ​യെ​ടു​ക്കു​മ്പോ​ഴും ട്യൂ​ബ് ഇ​ടു​ന്ന​ത് പോ​ലു​ള​ള ഇ​ട​പെ​ട​ല്‍ വേ​ള​യി​ലും നി​ഷ്‌​ക​ര്‍​ഷി​ക്കേ​ണ്ട​താ​ണ്.

· കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡെ​ങ്കി​ലും വ്യ​ത്തി​യാ​യ് ക​ഴു​കു​ക.
· അ​ണു​നാ​ശി​കാ​രി​ക​ളാ​യ ക്ലോ​റോ​ഹെ​ക്‌​സി​ഡൈ​ന്‍ അ​ല്ലെ​ങ്കി​ല്‍ ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹ​സ്ത ശു​ചി​ക​ര​ണ ദ്രാ​വ​ക​ങ്ങ​ള്‍ (ഉ​ദാ. സാ​വ്‌​ലോ​ണ്‍ പോ​ലു​ള്ള) കൊ​ണ്ട് ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൈ ​ക​ഴു​കാ​വു​ന്ന​താ​ണ്.

· ശു​ശ്രൂ​ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും പ​ര​മാ​വ​ധി ഡി​സ്‌​പോ​സ​ബി​ള്‍ ആ​വു​ന്ന​താ​ണ് ഉ​ത്ത​മം. പു​ന​രു​പ​യോ​ഗം അ​നി​വാ​ര്യ​മെ​ങ്കി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Kerala

നി​പ; ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഫ​റോ​ക്ക് സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് രോ​ഗി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ർ​ഡി​ന് സ​മീ​പം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

സാ​വി​ത്രി ദേ​വി സാ​ബു വാ​ർ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. പ്ര​ത്യേ​ക വാ​ർ​ഡ് പ​രി​സ​ര​ത്ത് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. പ​രി​സ​ര​ത്തെ പാ​ർ​ക്കിം​ഗും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

നി​പ്പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു 43കാ​ര​നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ന​ട​ത്തി പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​പ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പേ ​വാ​ർ​ഡ് മേ​ഖ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും ഭാ​ഗ​മാ​യി ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തും മു​ൻ​നി​ർ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട് നി​പ സം​ശ​യം; സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു; ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഒ​രാ​ൾ ചി​കി​ത്സ​യി​ൽ. സ്ര​വം പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്ടെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.

ഇ​ദ്ദേ​ഹ​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി വ​രി​ക​യാ​ണ് നാ​ളെ വൈ​കി​ട്ടോ​ടെ​യാ​കും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാ​ന്പി​ളി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം വ​രി​ക. പൊ​തു​ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ലെ​ന്ന് അ​ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ വി​ധ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ജ്ജ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

National

പ​ശ്ചി​മ​ബം​ഗാ​ളി​ലെ നി​പ രോ​ഗ​ബാ​ധ; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ​ബം​ഗാ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത നി​പ കേ​സു​ക​ളി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ ക​ണ​ക്കു​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഡി​സം​ബ​ർ മു​ത​ൽ ര​ണ്ട് കേ​സു​ക​ൾ മാ​ത്ര​മാ​ണ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന 196 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും തു​ട​രു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം നി​പ​യു​ടെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ന​ഴ്സു​മാ​ർ​ക്കാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​പ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യനി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഴ്സു​മാ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലെ ഭൂ​രി​ഭാ​ഗ​വും. ബാ​രാ​സ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രും അ​റി​യി​ക്കു​ന്ന​ത്. കേ​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

National

ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ന​ഴ്സു​മാ​ർ​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​പ​യു​ടെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ന​ഴ്സു​മാ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 120 പേ​ർ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ബാ​രാ​സ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്കാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Kerala

തീ​​​​​രാ​​​​​നോ​​​​​വാ​​​​​യി ലി​​​​​നി​​​​​യു​​​​​ടെ ഓ​​​​​ര്‍​മ​​​​​ക​​​​​ള്‍

രാ​​​​​ജ​​​​​ന്‍ വ​​​​​ര്‍​ക്കി
നി​​​​​പ്പ എ​​​​​ന്നു കേ​​​​​ള്‍​ക്കു​​​​​മ്പോ​​​​​ള്‍ ത​​​​​ന്നെ പേ​​​​​രാ​​​​​മ്പ്ര​​​​​ക്കാ​​​​​രു​​​​​ടെ മ​​​​​ന​​​​​സി​​​​​ല്‍ ആ​​​​​ദ്യം നി​​​​​റ​​​​​യു​​​​​ക സി​​​​​സ്റ്റ​​​​​ര്‍ ലി​​​​​നി​​​​​യു​​​​​ടെ മു​​​​​ഖ​​​​​മാ​​​​​ണ്. ഏ​​​​​ഴു വ​​​​​ര്‍​ഷം മു​​​​​മ്പ് പേ​​​​​രാ​​​​​മ്പ്ര നി​​​​​യോ​​​​​ജ​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍ പെ​​​​​ട്ട ച​​​​​ങ്ങ​​​​​രോ​​​​​ത്ത് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ സൂ​​​​​പ്പി​​​​​ക്ക​​​​​ട ഭാ​​​​​ഗ​​​​​ത്ത് ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ നി​​​​​പ്പ ബാ​​​​​ധി​​​​​ത​​​​​രെ രോ​​​​​ഗം തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ശു​​​​​ശ്രൂ​​​​​ഷി​​​​​ച്ച​​​​​ത് ലി​​​​​നി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പേ​​​​​രാ​​​​​മ്പ്ര താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ന​​​​​ഴ്സ് ആ​​​​​യി​​​​​രു​​​​​ന്നു ലി​​​​​നി. ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ള്ളി​​​​​ല്‍ ലി​​​​​നി​​​​​യും രോ​​​​​ഗ​​​​ബാ​​​​​ധി​​​​​ത​​​​​യാ​​​​​യി. ഒ​​​​​ടു​​​​​വി​​​​​ല്‍ ശു​​​​​ശ്രൂ​​​​​ഷ ഏ​​​​​റ്റു വാ​​​​​ങ്ങി​​​​​യ​​​​​വ​​​​​രോ​​​​​ടൊ​​​​​പ്പം അ​​​​​കാ​​​​​ല​​​​മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ആ ​​​​​മാ​​​​​ലാ​​​​​ഖ​​​​​യും കീ​​​​​ഴ​​​​​ട​​​​​ങ്ങി. പി​​​​​ന്നീ​​​​​ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നാ​​​​​കെ പോ​​​​​രാ​​​​​ടി നി​​​​​പ്പ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും ഇ​​​​​ന്നും നി​​​​​താ​​​​​ന്ത ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ലാ​​​​​ണ് ച​​​​​ങ്ങ​​​​​രോ​​​​​ത്ത്. ഇ​​​​​നി​​​​​യൊ​​​​​രു ജീ​​​​​വ​​​​​നും നി​​​​​പ്പ​​​​​യി​​​​​ല്‍ പൊ​​​​​ലി​​​​​യാ​​​​​തി​​​​​രി​​​​​ക്കാ​​​​​ന്‍ എ​​​​​ന്തെ​​​​​ല്ലാം മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ല്‍, പ്ര​​​​​തി​​​​​രോ​​​​​ധ മാ​​​​​ര്‍​ഗ​​​​​ങ്ങ​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സി​​​​​സ്റ്റ​​​​​ര്‍ ലി​​​​​നി​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.


നി​​​​​പ്പ ബാ​​​​​ധി​​​​​ത​​​​​യാ​​​​​യ ലി​​​​​നി 2018 മേ​​​​​യ് 21ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ട് ഗ​​​​​വ. മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നാ​​​​​യെ​​​​​ടു​​​​​ത്ത ലോ​​​​​ണി​​​​​ന്‍റെ ബാ​​​​​ധ്യ​​​​​ത പോ​​​​​ലും തീ​​​​​ര്‍​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്‍​പാ​​​​​ണ് ലി​​​​​നി​​​​​യെ നി​​​​​പ്പ ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത​​​​​ത്. തു​​​​​ച്ഛ​​​​​മാ​​​​​യ ശ​​​​​മ്പ​​​​​ള​​​​​ത്തി​​​​​ന് വി​​​​​വി​​​​​ധ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ല്‍ വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ജോ​​​​​ലി നോ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന ലി​​​​​നി ര​​​​​ണ്ട​​​​​റ്റ​​​​​വും കൂ​​​​​ട്ടി​​​​​മു​​​​​ട്ടി​​​​​ക്കാ​​​​​നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നം പോ​​​​​ലും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും ത​​​​​ന്‍റെ ജോ​​​​​ലി​​​​​യി​​​​​ല്‍ എ​​​​​ല്ലാ​​​​​യ്പ്പോ​​​​​ഴും ക​​​​​ര്‍​മ​​​​​നി​​​​​ര​​​​​ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
വൈ​​​​​റ​​​​​സ് ബാ​​​​​ധ ത​​​​​ട​​​​​യാ​​​​​നായി ലി​​​​​നി​​​​​യെ അ​​​​​ടു​​​​​ത്ത​​​​​ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ മാ​​​​​ത്രം കാ​​​​​ണി​​​​​ച്ച് ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ത​​​​​ന്നെ വൈ​​​​​ദ്യു​​​​​ത ശ്മ​​​​​ശാ​​​​​ന​​​​​ത്തി​​​​​ല്‍ സം​​​​​സ്ക​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ള്‍ ബാ​​​​​ക്കി​​​​​യാ​​​​​യ​​​​​ത് ഇ​​​​​വ​​​​​രു​​​​​ടെ പ​​​​​റ​​​​​ക്ക​​​​​മു​​​​​റ്റാ​​​​​ത്ത ര​​​​​ണ്ട് പി​​​​​ഞ്ചു​​​​​കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​സ​​​​​മ​​​​​യം ലി​​​​​നി​​​​​യു​​​​​ടെ ഭ​​​​​ര്‍​ത്താ​​​​​വ് സ​​​​​ജീ​​​​​ഷ് ബ​​​​​ഹ്റി​​​​​നി​​​​​ല്‍ അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 2018ല്‍ ​​​​​ലി​​​​​നി​​​​​യു​​​​​ടെ മ​​​​​ര​​​​​ണ​​​​​ശേ​​​​​ഷം വി​​​​​ദേ​​​​​ശ​​​​​ത്തെ ജോ​​​​​ലി ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ സ​​​​​ജീ​​​​​ഷി​​​​​ന് ഇ​​​​​പ്പോ​​​​​ള്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ജോ​​​​​ലി​​​​​യു​​​​​ണ്ട്. കൊ​​​​​യി​​​​​ലാ​​​​​ണ്ടി പൊ​​​​​യി​​​​​ല്‍​ക്കാ​​​​​വ് സ്വ​​​​​ദേ​​​​​ശി​​​​​നി പ്ര​​​​​തി​​​​​ഭ​​​​​യെ വി​​​​​വാ​​​​​ഹം ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്തു. ലി​​​​​നി​​​​​യു​​​​​ടെ മ​​​​​ക്ക​​​​​ള്‍ റി​​​​​തു​​​​​ലും സി​​​​​ദ്ധാ​​​​​ര്‍​ഥും ഇ​​​​​വ​​​​​ര്‍​ക്കൊ​​​​​പ്പ​​​​​മു​​​​​ണ്ട്. ഇ​​​​​നി​​​​​യൊ​​​​​രു നി​​​​​പ്പ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ​​​​​ടു​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ന്‍ ഗ്രാ​​​​​മ​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും കു​​​​​ടും​​​​​ബാ​​​​​രോ​​​​​ഗ്യ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഉ​​​​​ണ്ണി വേ​​​​​ങ്ങേ​​​​​രി, മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ ഡോ. ​​​​​പി.​​​​​എ​​​​​സ്. സു​​​​​നി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. ഹെ​​​​​ല്‍​ത്ത് ഇ​​​​​ന്‍​സ്പെ​​​​​ക്ട​​​​​ര്‍ പ്ര​​​​​മീ​​​​​ള​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ആ​​​​​രോ​​​​​ഗ്യ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രും ആ​​​​​ശാ​​​​​വ​​​​​ര്‍​ക്ക​​​​​മാ​​​​​രും ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം ന​​​​​ടത്തുന്നു​​​​​ണ്ട്.

Kerala

നി​പ്പ​യു​ടെ നാ​ള്‍വ​ഴി

 

2018 മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ല്‍ കോ​​​​​ഴി​​​​​ക്കോ​​​​​ടാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​ദ്യ​​​​​മാ​​​​​യി നി​​​​​പ്പ റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്ത​​​​​ത്. ഇ​​​​​രു​​​​​പ​​​​​തോ​​​​​ളം പേ​​​​​ര്‍​ക്ക് വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യു​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും അ​​​​​തി​​​​​ല്‍ 18 പേ​​​​​ര്‍​ക്ക് ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ക​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി. പി​​​​​ന്നീ​​​​​ട് 2019 ജൂ​​​​​ണി​​​​​ല്‍ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്ത് നി​​​​​പ്പ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. 2021 സ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ല്‍ കോ​​​​​ഴി​​​​​ക്കോ​​​​​ട് ചാ​​​​​ത്ത​​​​​മം​​​​​ഗ​​​​​ല​​​​​ത്ത് വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യു​​​​​ണ്ടാ​​​​​യി. 12 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ന് ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​മാ​​​​​യി.
2023 ഓ​​​​​ഗ​​​​​സ്റ്റ് സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി കോ​​​​​ഴി​​​​​ക്കോ​​​​​ട് മ​​​​​രു​​​​​തോ​​​​​ങ്ക​​​​​ര, ആ​​​​​യ​​​​​ഞ്ചേ​​​​​രി​​​​​യി​​​​​ലും നി​​​​​പ്പ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ര​​​​​ണ്ടു​​​​​പേ​​​​​ര്‍ രോ​​​​​ഗ​​​​​ബാ​​​​​ധ​​​​​യെ തു​​​​​ട​​​​​ര്‍​ന്ന് മ​​​​​രി​​​​​ച്ചു.
2024 ജൂ​​​​​ലൈ 21ന് ​​​​​മ​​​​​ല​​​​​പ്പു​​​​​റം പാ​​​​​ണ്ടി​​​​​ക്കാ​​​​​ട് 14 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​നും നി​​​​​പ്പ​​​​​യി​​​​​ലൂ​​​​​ടെ ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്ട​​​​​മാ​​​​​യി. 2025ല്‍ ​​​​​ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​ന് മ​​​​​ല​​​​​പ്പു​​​​​റം മ​​​​​ങ്ക​​​​​ട സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ 18കാ​​​​​രി രോ​​​​​ഗം മൂ​​​​​ര്‍​ച്ഛി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് മ​​​​​രി​​​​​ച്ചു. 2025 ജൂ​​​​​ലൈ 12ന് ​​​​​മ​​​​​ണ്ണാ​​​​​ർ​​​​​ക്കാ​​​​​ട് സ്വ​​​​​ദേ​​​​​ശി നി​​​​​പ്പ ബാ​​​​​ധി​​​​​ച്ച് പെ​​​​​രി​​​​​ന്ത​​​​​ല്‍​മ​​​​​ണ്ണ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ
മ​​​​​രി​​​​​ച്ചു.

Kerala

ഭീ​തി​യൊ​ഴി​യാ​തെ മ​ണ്ണാ​ർ​ക്കാ​ട്

ചെ​​​റി​​​യ പ​​​നി​​​വ​​​ന്നാ​​​ൽ​​​പ്പോ​​​ലും മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ ഭീ​​​തി​​​യി​​​ലാ​​​ണ്. നി​​​പ്പ ആ​​​ശ​​​ങ്ക വി​​​ട്ടൊ​​​ഴി​​​ഞ്ഞെ​​​ന്നു ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യും​​​വ​​​രെ ഇ​​​തു​ തു​​​ട​​​രും. ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ഴ്ച​​​യും ക​​​ട​​​ക്കു​​​ക​​​യാ​​​ണ് മേ​​​ഖ​​​ല​​​യി​​​ലെ നി​​​പ്പ​​​ രോ​​​ഗ​​​വ്യാ​​​പ​​​ന ഭീ​​​തി. അ​​​ധി​​​കൃ​​​ത​​​ർ ജാ​​​ഗ്ര​​​ത​​​യോ​​​ടെ രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​ലും നി​​​റ​​​യു​​​ന്ന​​​ത് ആ​​​ശ​​​ങ്ക. ശ​​​നി​​​യാ​​​ഴ്ച പ​​​നി ബാ​​​ധി​​​ച്ച അ​​​ന്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​ന്‍റെ മ​​​ര​​​ണം നി​​​പ്പ മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ​​​ന്പാ​​​ടും അ​​​ശാ​​​ന്തി പ​​​ട​​​രു​​​ക​​​യാ​​​ണ്.


പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ​​​യാ​​​ണ് ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ അ​​​ന്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ച്ച​​​ത്. നി​​​പ്പ​​​യു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നാ​​​ൽ സ്ര​​​വ സാം​​​പി​​​ൾ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലാ​​​ബി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​ര​​​ണ​​​വും വ​​​ന്ന​​​തോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യി. മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ സ്ര​​​വം വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​ക്കാ​​​യി പൂ​​ന​​​യി​​​ലെ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രാ​​​ഴ്ച മു​​​ന്പ് ഇ​​​യാ​​​ൾ പ്ര​​​ദേ​​​ശ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി‍​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​ണ് അ​​​ധി​​​കൃ​​​ത​​​രെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​യാ​​​ളു​​​ടെ റൂ​​​ട്ട്മാ​​​പ്പും മ​​​റ്റും ത​​​യാ​​​റാ​​​ക്കു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.


കു​​​മ​​​രം​​​പു​​​ത്തൂ​​​ർ ച​​​ങ്ങ​​​ലീ​​​രി​​​യി​​​ൽ മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ വീ​​​ടി​​​നു മൂ​​​ന്നു​​​ കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ ഹോം​​​ ക്വാറന്‍റൈൻ ചെ​​​യ്യ​​​ണ​​​മെ​​​ന്നും പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പരിശോധനയുമായി ആരോഗ്യവകുപ്പ്
ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പ​​​നി​​​യോ മ​​​റ്റ് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളോ ഉണ്ടോ എ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ൺ ഏ​​​രി​​​യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ മു​​​പ്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​രി​​​ക്കു നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കെ​​​ല്ലാം നി​​​പ്പ നെ​​​ഗ​​​റ്റീ​​​വ് ആ​​​യ​​​തി​​​നാ​​​ൽ ആ​​​ശ്വാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​ങ്ങ​​​ൾ. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വീ​​​ണ്ടും നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു വ​​​ന്ന​​​ത്. ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു​ കി​​​ലോ​​​മീ​​​റ്റ​​​ർ അ​​ക​​ലെ​​യാ​​​ണ് ച​​​ങ്ങ​​​ലീ​​​രി. ത​​​ച്ച​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ൽ നി​​​പ്പ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ളു​​​ടെ സ​​​മ്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളു​​​മ​​​ല്ല ച​​​ങ്ങ​​​ലീ​​​രി​​​യി​​​ൽ നി​​​പ്പ ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​യാ​​​ൾ. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ നി​​​പ്പ​​​രോ​​​ഗം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്ട് വ്യാ​​​പ​​​ക​​​മാ​​​വു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണു ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.

 

Kerala

മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നാ​​​​ലു കേ​​​​സു​​​​ക​​​​ൾ

വി. ​​​​മ​​​​നോ​​​​ജ്

നി​​​​പ്പ രോ​​​​ഗബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ മ​​​​ല​​​​പ്പു​​​​റ​​​​ത്ത് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത് നാ​​​​ല് കേ​​​​സു​​​​ക​​​​ൾ. പാ​​​​ണ്ടി​​​​ക്കാ​​​​ട്, വ​​​​ണ്ടൂ​​​​ർ ന​​​​ടു​​​​വ​​​​ത്ത്, വ​​​​ളാ​​​​ഞ്ചേ​​​​രി, മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​പ്പ സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ പാ​​​​ണ്ടി​​​​ക്കാ​​​​ട് ചെ​​​​ന്പ്ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 14 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ നി​​​​പ്പ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ചെ​​​​ന്പ്ര​​​​ശേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തി​​​​രു​​​​വാ​​​​ലി ന​​​​ടു​​​​വ​​​​ത്ത് സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ 24 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ നി​​​​പ്പ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചു. വ​​​​ണ്ടൂ​​​​രി​​​​ന​​​​ടു​​​​ത്ത് തി​​​​രു​​​​വാ​​​​ലി ന​​​​ടു​​​​വ​​​​ത്ത് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​ത് നി​​​​പ്പ ബാ​​​​ധ​​​​യെ ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത് പൂ​​​​ന വൈ​​​​റോ​​​​ള​​​​ജി ലാ​​​​ബി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ എം​​​​എ​​​​സ്‌​​​​സി​​​​ക്കു പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന 24കാ​​​​ര​​​​ൻ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. പ​​​​നി ബാ​​​​ധി​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് യു​​​​വാ​​​​വി​​​​ന്‍റെ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ കോ​​​​ള​​​​ജി​​​​ൽ പ​​​​ന്തു​​​​ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ കാ​​​​ലി​​​​നു പ​​​​രി​​​​ക്കേ​​​​റ്റാ​​​​ണ് യു​​​​വാ​​​​വ് ന​​​​ടു​​​​വ​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. പി​​​​ന്നാ​​​​ലെ പ​​​​നി ബാ​​​​ധി​​​​ച്ചു. ന​​​​ടു​​​​വ​​​​ത്തെ സ്വ​​​​കാ​​​​ര്യ​​​​ക്ലി​​​​നി​​​​ക്കി​​​​ലും വ​​​​ണ്ടൂ​​​​ർ കാ​​​​ളി​​​​കാ​​​​വ് റോ​​​​ഡി​​​​ലെ സ്വ​​​​കാ​​​​ര്യ ക്ലി​​​​നി​​​​ക്കി​​​​ലും ചി​​​​കി​​​​ത്സ തേ​​​​ടി. രോ​​​​ഗം കൂ​​​​ടി​​​​യ​​​​തോ​​​​ടെ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റേ​​​​ണ്ടി​​​​വ​​​​ന്നു.


എം​​​​ഇ​​​​എ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേയാ​​​​ണ് മ​​​​ര​​​​ണം. മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​മു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് യു​​​​വാ​​​​വി​​​​ന് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​രി​​​​ച്ച യു​​​​വാ​​​​വ് മ​​​​സ്തി​​​​ഷ്ക ജ്വ​​​​ര​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നെ ത്തു​​​​ട​​​​ർ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ന​​​​ട​​​​ത്തി​​​​യ ഡെ​​​​ത്ത് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​നി​​​​ലാ​​​​ണ് നി​​​​പ്പ വൈ​​​​റ​​​​സ് സം​​​​ശ​​​​യി​​​​ച്ച​​​​ത്. ഉ​​​​ട​​​​ൻ ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​യ സാ​​​​ന്പി​​​​ളു​​​​ക​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​യ​​​​ച്ചു. ഈ ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യി​​​​രു​​​​ന്നു.
പി​​​​ന്നീ​​​​ട് പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന വ​​​​ളാ​​​​ഞ്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യ്ക്കാ​​​​ണ് നി​​​​പ്പ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ഇ​​​​വ​​​​ർ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു. പ​​​​നി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ളാ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്നു. ഭേ​​​​ദ​​​​മാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ഡ്മി​​​​റ്റാ​​​​യി. പ​​​​നി​​​​യും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും ചു​​​​മ​​​​യും ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​വു​​​​മാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. ഡെ​​​​ങ്കി​​​​പ്പ​​​​നി, മ​​​​ഞ്ഞ​​​​പ്പി​​​​ത്ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി. സം​​​​ശ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു സ്ര​​​​വ സാം​​​​പി​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക​​​​യ​​​​ച്ച​​​​ത്. പ​​​​തു​​​​ക്കെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഇ​​​​വ​​​​രെ പി​​​​ന്നീ​​​​ട് ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്തു.


അ​​​​തേ​​​​സ​​​​മ​​​​യം, പാ​​​​ണ്ടി​​​​ക്കാ​​​​ട് ചെ​​​​ന്പ്ര​​​​ശേ​​​​രി​​​​യി​​​​ൽ പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​നാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് ഏ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രോ​​​​ഗം പ​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ദ്യം വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. കു​​​​ട്ടി​​​​യു​​​​ടെ യാ​​​​ത്ര​​​​ക​​​​ളെ​​​​യും ക​​​​ഴി​​​​ച്ച ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ കു​​​​ട്ടി സ​​​​മീ​​​​പ​​​​ത്തെ പ​​​​റ​​​​ന്പി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്പ​​​​ഴ​​​​ങ്ങ ക​​​​ഴി​​​​ച്ച​​​​താ​​​​യി കൂ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​വി​​​​ടെ വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു സാ​​​​ന്പി​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൂ​​​​ന എ​​​​ൻ​​​​ഐ​​​​വി​​​​യി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘമെത്തി നി​​​​പ്പ ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് വൈ​​​​റ​​​​സി​​​​ന്‍റെ ജീ​​​​നോ​​​​മി​​​​ക് സ​​​​ർ​​​​വേ ന​​​​ട​​​​ത്തി.
ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ അ​​​​തി​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട്ടെ സ്വ​​​​കാ​​​​ര്യ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പ് സ്വ​​​​ദേ​​​​ശി​​​​നി മ​​​​രി​​​​ച്ച​​​​ത് നിപ്പ ​​​​മൂ​​​​ല​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന് ശേ​​​​ഷം കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ാഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ക്വാ​​​​റ​​​​ന്‍റൈനി​​​​ലാ​​​​യി. ജൂ​​​​ണ്‍ 28നാ​​​​ണ് 18കാ​​​​രി​​​​യെ അ​​​​തി​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട്ടെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു. സാ​​​​ന്പി​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ലെ​​​​വ​​​​ൽ ടു ​​​​ലാ​​​​ബി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് നി​​​​പ്പ പോ​​​​സി​​​​റ്റീ​​​​വ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. യു​​​​വ​​​​തി മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ക്ക​​​​ര​​​​പ്പ​​​​റ​​​​ന്പി​​​​ലും സ​​​​മീ​​​​പ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.


പ്ര​​​​തി​​​​രോ​​​​ധം
ഏ​​​​കോ​​​​പി​​​​പ്പിക്കാ​​​​ൻ
കേ​​​​ന്ദ്ര​​​​സം​​​​ഘ​​​​മെ​​​​ത്തി
നി​​​​പ്പ ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി കേ​​​​ന്ദ്ര സം​​​​ഘം മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തി. കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ ക്ഷേ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം നി​​​​യോ​​​​ഗി​​​​ച്ച നാ​​​​ഷ​​​​ണ​​​​ൽ ജോ​​​​യി​​​​ന്‍റ് ഔ​​​​ട്ട്ബ്രേ​​​​ക്ക് റെ​​​​സ്പോ​​​​ണ്‍​സ് ടീ​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഡി​​​​സീ​​​​സ് ക​​​​ണ്‍​ട്രോ​​​​ളി​​​​ലെ (എ​​​​ൻ​​​​സി​​​​ഡി​​​​സി) ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റും പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ സ്പെ​​​​ഷ​​​​ലി​​​​സ്റ്റു​​​​മാ​​​​യ ഡോ. ​​​​പ്ര​​​​ണാ​​​​യ് വ​​​​ർ​​​​മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള 10 പേ​​​​രാ​​​​ണ് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ഐ​​​​സി​​​​എം​​​​ആ​​​​ർ നാ​​​​ഷ​​​​ന​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വൈ​​​​റോ​​​​ജി പൂ​​​​നയി​​​​ൽ നി​​​​ന്നു​​​​ള്ള ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, വ​​​​ന്യ​​​​ജീ​​​​വി സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്, വെ​​​​റ്റ​​​​റി​​​​ന​​​​റി ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ്, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ വ​​​​കു​​​​പ്പി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്. സം​​​​ഘം ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ആ​​​​ർ. രേ​​​​ണു​​​​ക​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.
വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും സ​​​​ർ​​​​വേ​​​​ക്കു​​​​മാ​​​​യി ഡോ. ​​​​ഇ. ദി​​​​ലീ​​​​പ് പാ​​​​ട്ടീ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ട്ട് പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മ​​​​റ്റൊ​​​​രു എ​​​​ൻ​​​​ഐ​​​​വി സം​​​​ഘ​​​​വും ഉ​​​​ട​​​​ൻ മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​ത്തും. നി​​​​ല​​​​വി​​​​ൽ പാ​​​​ല​​​​ക്കാ​​​​ടാ​​​​ണ് ഈ ​​​​സം​​​​ഘ​​​​മു​​​​ള്ള​​​​ത്.

Kerala

നിപ്പ: പിടിതരാത്ത മഹാമാരിയെ പിടിച്ചുകെട്ടണം

ഇ. ​​​​അ​​​​നീ​​​​ഷ്
നി​​​​പ്പ​​​​യെ​​​​ന്ന മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ നീ​​​​രാ​​​​ളി​​​​പ്പി​​​​ടു​​​​ത്ത​​​​ത്തി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല.​ ക​​​​ന​​​​ത്ത ജാ​​​​ഗ്ര​​​​ത​​​​ക്കി​​​​ട​​​​യി​​​​ലും വ​​​​ര്‍​ഷം​​​​തോ​​​​റും "മു​​​​ട​​​​ങ്ങാ​​​​തെ' എ​​​​ത്തു​​​​ന്ന നി​​​​പ്പ​​​​യെ പി​​​​ടി​​​​ച്ചു​​​​കെ​​​​ട്ടാ​​​​ന്‍ ക​​​​യ്യും മെ​​​​യ്യും മ​​​​റ​​​​ന്ന് നാ​​​​ടൊ​​​​ന്നാ​​​​കെ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​മ്പ​​​​ര്‍ വ​​​​ണ്‍ ആ​​​​രോ​​​​ഗ്യ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പി​​​​ടി​​​​ത​​​​രാ​​​​തെ ന​​​​മ്പ​​​​ര്‍ വ​​​​ണ്‍ മ​​​​ഹാ​​​​മാ​​​​രി​​​​യാ​​​​യി നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​ണ് നി​​​​പ്പ. 70 ശ​​​​ത​​​​മാ​​​​നം മ​​​​ര​​​​ണ നി​​​​ര​​​​ക്ക് എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് നി​​​​പ്പ​​​​യെ ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​ത്.​ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള എ​​​​ല്ലാ നി​​​​പ്പ കേ​​​​സു​​​​ക​​​​ളും മേ​​​​യ് മാ​​​​സം മു​​​​ത​​​​ല്‍ സെപ്റ്റം​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.


ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ല്‍ എ​​​​ല്ലാ പ​​​​ഴ​​​​വ​​​​ര്‍​ഗ​​​​ങ്ങ​​​​ളും പാ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത് ഏ​​​​താ​​​​ണ്ട് ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ ഇ​​​​ണ​​​​ചേ​​​​ര​​​​ലും പ്ര​​​​ജ​​​​ന​​​​ന​​​​വും ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​മാ​​​​ണ് ഇ​​​​ത്. പ്ര​​​​ജ​​​​ന​​​​ന​​​​കാ​​​​ല​​​​ത്ത് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ നി​​​​പ്പ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​വു​​​​ക​​​​യും അ​​​​ത് നേ​​​​രി​​​​ട്ടോ വ​​​​വ്വാ​​​​ലു​​​​ക​​​​ള്‍ ക​​​​ടി​​​​ച്ച് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന പ​​​​ഴ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യോ, അ​​​​വ​​​​യു​​​​ടെ വി​​​​സ​​​​ര്‍​ജ്യം വ​​​​ഴി​​​​യോ, വാ​​​​ഴ​​​​ക്കൂ​​​​മ്പു​​​​ക​​​​ളി​​​​ലെ തേ​​​​ന്‍ പോ​​​​ലെ​​​​യു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ള്‍ വ​​​​ഴി​​​​യോ, ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യി നി​​​​ല്‍​ക്കു​​​​ന്ന മൃ​​​​ഗ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യോ മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്. എ​​​​ന്താ​​​​ണ് ഇ​​​​തി​​​​നൊ​​​​രു പ്ര​​​​തി​​​​വി​​​​ധി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍ നി​​​​പ്പ രോ​​​​ഗല​​​​ക്ഷ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും നി​​​​പ്പ പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ലെ മു​​​​ന്‍ നി​​​​ര പോ​​​​രാ​​​​ളി​​​​യു​​​​മാ​​​​യ ഡോ. ​​​​എ.​​​​എ​​​​സ്. അ​​​​നൂ​​​​പ് കു​​​​മാ​​​​ര്‍ "ദീ​​​​പി​​​​ക' യോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ന്നു.

നി​​​​പ്പ വീ​​​​ണ്ടു​​​​മെ​​​​ത്തു​​​​മ്പോ​​​​ള്‍
ഞാ​​​​ന്‍ മു​​​​ന്‍​പ് ജോ​​​​ലി ചെ​​​​യ്ത ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ ക്രി​​​​ട്ടി​​​​ക്ക​​​​ല്‍ കെ​​​​യ​​​​ര്‍ മെ​​​​ഡി​​​​സി​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നി​​​​പ്പ വൈ​​​​റ​​​​സ് അ​​​​ണു​​​​ബാ​​​​ധ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​ന്ന് ഒ​​​​രേ​​​​സ​​​​മ​​​​യം ഒ​​​​രേ ല​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ എ​​​​ത്തി​​​​യ രോ​​​​ഗി​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ് നി​​​​പ്പ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ തോ​​​​ന്നി​​​​യ സം​​​​ശ​​​​യം മ​​​​ണി​​​​പ്പാ​​​​ല്‍ വേ​​​​റോ​​​​ള​​​​ജി ഇ​​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​​ലെ ഡോ​​​​ക്ട​​​​ര്‍ അ​​​​രു​​​​ണു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.
ഒ​​​​രു രോ​​​​ഗി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് എ​​​​ന്‍റെ അ​​​​ടു​​​​ത്ത് ചി​​​​കി​​​​ത്സ​​​​തേ​​​​ടി എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ ഒ​​​​രുപ​​​​ക്ഷേ നി​​​​പ്പ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഒ​​​​രു കൂ​​​​ട്ടം രോ​​​​ഗി​​​​ക​​​​ള്‍ ഒ​​​​രു​​​​മി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടി​​​യെ​​​​ത്തി എ​​​​ന്ന​​​​താ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി നി​​​​പ്പ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നു ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, വ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കി​​​​പ്പു​​​​റം രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ മാ​​​​റു​​​​ക​​​​യാ​​​​ണ്. മ​​​​സ്തി​​​​ഷ്ക വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​പ്പു​​​​റം ശ്വാ​​​​സം മു​​​​ട്ട​​​​ല്‍, ശ്വാ​​​​സ ത​​​​ട​​​​സം, ചു​​​​മ, പ​​​​നി തു​​​​ട​​​​ങ്ങി​​​​യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​ര്‍ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ജാ​​​​ഗ്ര​​​​ത വേ​​​​ണം.
മേ​​​​യ് മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍


വ​​​​രെ സൂ​​​​ക്ഷി​​​​ക്ക​​​​ണം
വ​​​​വ്വാ​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​ന​​​​സ​​​​മ​​​​യ​​​​മാ​​​​യ മേ​​​​യ് മാ​​​​സം മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ മാ​​​​സം വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ്. ഇ​​​​തു​​​​വ​​​​രെ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​പ്പ വൈ​​​​റ​​​​സ് ബാ​​​​ധ​​​​ക​​​​ളെ​​​​ല്ലാം ഉ​​​​ണ്ടാ​​​​യ​​​​ത്. നി​​​​പ്പ ആ​​​​ദ്യം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. പ​​​​ഴം തീ​​​​നി​​​​വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​നി​​​​ല്‍ രോ​​​​ഗ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​ന​​​​യു​​​​ള്ള​​​​വ കാ​​​​ഷ്മീ​​​​രി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ഴി​​​​ച്ച് രാ​​​​ജ്യ​​​​ത്ത് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും ഉ​​​​ണ്ട്. ചി​​​​ല പാരി​​​​സ്ഥി​​​​തി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​തി​​​​ന്‍റെ അ​​​​ള​​​​വ് വ​​​​ര്‍​ധി​​​​ക്കു​​​​ക​​​​യും അ​​​​ത് മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് പ​​​​ല വ​​​​ഴി എ​​​​ത്ത​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​ത് നി​​​​ശ്ചി​​​​ത കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് നി​​​​പ്പ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


മൂ​​​​ലസ്രോ​​​​ത​​​​സു​​​​ക​​​​ള്‍
വ​​​​വ്വാ​​​​ലു​​​​ക​​​​ള്‍ ത​​​​ന്നെ
ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ വി​​​​വി​​​​ധ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​പ്പ​​​​യു​​​​ടെ മൂ​​​​ല​​​​കാ​​​​ര​​​​ണം പ​​​​ഴംതീ​​​​നി വ​​​​വ്വാ​​​​ലു​​​​ക​​​​ളാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ല്‍ മ​​​​ന​​​​സി​​​​ലാ​​​​കാ​​​​ത്ത​​​​തും ഏ​​​​റെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ വേ​​​​ണ്ട​​​​തു​​​​മാ​​​​യ കാ​​​​ര്യം ആ​​​​വാ​​​​സ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലെ ഏ​​​​ത് മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വൈ​​​​റ​​​​സ് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​കു​​​​ന്ന​​​​ത് എ​​​​ന്നതാ​​​​ണ്. ഏ​​​​തെല്ലാം ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ലെ വൈ​​​​റ​​​​സി​​​​നെ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തും മ​​​​നു​​​​ഷ്യ ജീ​​​​വ​​​​നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തു​​​​മെ​​​​ന്ന​​​​താ​​​​ണ് ഇ​​​​പ്പോ​​​​ഴും പ​​​​ഠ​​​​നവി​​​​ധേ​​​​യ​​​​മാ​​​​ക്കിക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മാ​​​​ര​​​​ക വൈ​​​​റ​​​​സ് പു​​​​റ​​​​ത്തെ​​​​ത്തി​​​​യാ​​​​ല്‍ അ​​​​ത് അ​​​​ട​​​​യ്ക്ക, പ​​​​ഴ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​ഴി മ​​​​നു​​​​ഷ്യ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തും എ​​​​ന്ന് പ​​​​റ​​​​യാ​​​​മെ​​​​ങ്കി​​​​ലും മ​​​​നു​​​​ഷ്യ​​​​നെ​​​​യും വൈ​​​​റ​​​​സി​​​​നെ​​​​യും ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ​സോ​​​​ഴ്സ്’ എ​​​​താ​​​​ണെ​​​​ന്ന് കൃ​​​​ത്യ​​​​മാ​​​​യി ന​​​​മു​​​​ക്ക് ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. അ​​​​ത് പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല. ന​​​​മു​​​​ക്ക് പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്.


ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ള്‍ ക​​​​ണ്ടു​​​പി​​​​ടി​​​​ക്ക​​​​ണം
വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ വൈ​​​​റ​​​​സ് സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി അ​​​​തി​​​​നെ ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം. ഇ​​​​ങ്ങ​​​​നെ വ്യാ​​​​പ​​​​ന സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​മ്മ​​​​ള്‍ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​രം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും രോ​​​​ഗി​​​​ക​​​​ള്‍ എ​​​​ത്തു​​​​മ്പോ​​​​ള്‍ അ​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യി നീ​​​​രി​​​​ക്ഷി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. അ​​​​തു​​​​വ​​​​ഴി നേ​​​​രത്തേ രോ​​​​ഗം ക​​​​ണ്ടു പി​​​​ടി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. അ​​​​ത് വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.


ക​​​​ഴി​​​​ഞ്ഞ
ദി​​​​വ​​​​സ​​​​ങ്ങ​​​​ളിൽ...
ഒ​​​​രേ​​​സ​​​​മ​​​​യം പോ​​​​സ​​​​റ്റീ​​​​വാ​​​​യ​​​​തും നെ​​​​ഗ​​​​റ്റീ​​​​വാ​​​​യ​​​​തു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​ണ്ടാ​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടി​​​​യ യു​​​​വ​​​​തി ഒ​​​​രാ​​​​ഴ്ച​​​​യി​​​​ല​​​​ധി​​​​കം ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും രോ​​​​ഗം കാ​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന​​​​ത് വീ​​​​ഴ്ച​​​​യാ​​​​ണ്.
നി​​​​പ്പ ഇ​​​​തു​​​​വ​​​​രെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ല്ലാം സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ്ര​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​ന്ന​​​​ത് പ്ര​​​​ത്യേ​​​​കം ഓ​​​​ര്‍​ക്ക​​​​ണം. എ​​​​ന്നാ​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്ത് വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലെ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​ല്‍ ഡോ​​​​ക്ട​​​​ര്‍​ക്ക് ഇ​​​​ത് ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​ത് ഏ​​​​റെ അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​മ​​​​ര്‍​ഹി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​കെ ഊ​​​​ര്‍​ജം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണി​​​​ത്. പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​ല്‍ ത​​​​ല​​​​ച്ചോ​​​​റി​​​​ലെ ചി​​​​ല വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ണ്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് നി​​​​പ്പ സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഒ​​​​രു ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​ര്‍​ജ​​​​ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തുത​​​​ന്നെ അ​​​​പൂ​​​​ര്‍​വ​​​​മാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു​​​​ സം​​​​ശ​​​​യം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ സാ​​​​ധാരണ മ​​​​ര​​​​ണ​​​​മാ​​​​യി ഇ​​​​ത് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​നെ.


വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍
നി​​​​പ്പ​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ള​​​​രെ കു​​​​റ​​​​വു​​​​മാ​​​​ത്രം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ല്ലാ​​​​വ​​​​രി​​​​ലും വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ എ​​​​ന്ന​​​​ത് അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണ്. 2018 മു​​​​ത​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​പ്പ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​ന് പ്ര​​​​തി​​​​രോ​​​​ധ​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. വാ​​​​ക്സി​​​​നു​​​​ക​​​​ളെക്കുറി​​​​ച്ച് വ​​​​ള​​​​രെ പോ​​​​സ​​​​റ്റീ​​​​വാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് വാ​​​​ക്സി​​​​നു​​​​ക​​​​ള്‍ ഇ​​​​തി​​​​ന​​​​കം വി​​​ക​​​സി​​​പ്പി​​​ച്ചുക​​​​ഴി​​​​ഞ്ഞു. ഒ​​​​ന്നാം​ ഘ​​​​ട്ട​ പ​​​​ഠ​​​​നം ക​​​​ഴി​​​​ഞ്ഞു. ര​​​​ണ്ടാം ഘ​​​​ട്ടം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള വ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ മാ​​​​ത്ര​​​​മേ വാ​​​​ക്സി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യൂ. വ​​​​വ്വാ​​​​ലു​​​​ക​​​​ളി​​​​ല്‍ ഈ ​​​​വൈ​​​​റ​​​​സ് ഉ​​​​ള്ളി​​​​ട​​​​ത്തോ​​​​ളം​​​കാ​​​​ലം നി​​​​പ്പ​​​​യെ ന​​​​മു​​​​ക്ക് പൂ​​​​ര്‍​ണ​​​​മാ​​​​യും തു​​​​ട​​​​ച്ചുനീ​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​ല്ല.


ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം വേ​​​​ണം
നി​​​​പ്പ രോ​​​​ഗ​​​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന് ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. സാ​​​​ധാ​​​​ര​​​​ണ പ​​​​നി, ന്യൂ​​​​മോ​​​​ണി​​​​യ, ഒ​​​​പ്പം മ​​​​സ്തി​​​​ഷ്ക വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ള്‍, ശ്വാ​​​​സം മു​​​​ട്ട​​​​ല്‍, ചു​​​​മ തു​​​​ട​​​​ങ്ങി​​​​യ​​​​വ ക​​​​ണ്ടാ​​​​ല്‍ നി​​​​പ്പ സാ​​​​ധ്യ​​​​ത​​​​കൂ​​​​ടി മു​​​​ന്‍​കൂ​​​​ട്ടി കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. അ​​​​തി​​​​ന് ക്ലാ​​​​സു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​ ന​​​​ല്‍​കി ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് പ്രാ​​​​പ്ത​​​​രാ​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ല്‍ മ​​​​ഹാ​​​​മാ​​​​രി പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ര​​​​ളം മാ​​​​തൃ​​​​ക​​​​യാ​​​​ണ്. അ​​​​ത് കൂ​​​​ടു​​​​ത​​​​ല്‍ ക​​​​രു​​​​ത്തോ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം ല​​​​ക്ഷ്യം.

വെ​​​​ല്ലു​​​​വി​​​​ളി
നി​​​​പ്പ വൈ​​​​റ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യാ​​​​തൊ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ​​​​വുമി​​​​ല്ലാ​​​​ത്ത പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍​ ന​​​​മു​​​​ക്ക് ക​​​​ഴി​​​​യി​​​​ല്ല. ബ​​​​യോ ടെ​​​​റ​​​​റി​​​​സ​​​​ത്തി​​​​ന് സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഒ​​​​രു വൈ​​​​റ​​​​സാ​​​​ണി​​​​ത്. ഇ​​​​ത് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​തി​​​​നാ​​​​ല്‍ കേ​​​​ന്ദ്രം നി​​​​ഷ്ക​​​​ര്‍​ഷി​​​​ക്കു​​​​ന്ന ച​​​​ട്ട​​​​ക്കൂ​​​​ടു​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ നി​​​​ന്നു​​​​ള്ള പ​​​​ഠ​​​​ന​​​​മേ ന​​​​ട​​​​ത്താ​​​​നാ​​​​കൂ. പ​​​​രി​​​​മി​​​​തി​​​​ക​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ നി​​​​ന്നു​​​​കൊ​​​​ണ്ട് കൂ​​​​ടു​​​​ത​​​​ല്‍​ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് പോം​​​​വ​​​​ഴി. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഒ​​​​റ്റ​​​​യ്ക്ക് ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന കാ​​​​ര്യ​​​​മ​​​​ല്ല ഇ​​​​ത്. വി​​​​പ​​​​രീ​​​​ത ഫ​​​​ലു​​​​മു​​​​ണ്ടാ​​​​കും എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​തി​​​​ന് കാ​​​​ര​​​​ണം.

District News

നിപ ആശങ്ക ഒഴിയുന്നു: മലപ്പുറത്ത് സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.

ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

District News

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

District News

മലപ്പുറത്ത് നിപ ജാഗ്രത; വയനാട്ടിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.

പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.

ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest News

Corehub Up