x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ: ഭ​യം വേ​ണ്ട, ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ​വും വേ​ണം; ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ


Published: June 13, 2026 12:59 AM IST | Updated: June 13, 2026 12:59 AM IST

ആ​ല​പ്പു​ഴ: നി​പ വൈ​റ​സി​നെ​തി​രേ ഭ​യം വേ​ണ്ടെ​ന്നും ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ​വു​മാ​ണ് ആ​വ​ശ്യ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. നി​പ വൈ​റ​സി​ന്‍റെ പ​ക​ർ​ച്ചാ സാ​ധ്യ​ത​യും മ​ര​ണ​സാ​ധ്യ​ത​യും പ​രി​ഗ​ണി​ച്ച് നി​പ്പ​ക്കെ​തി​രേ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. നി​പ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സെ​പ്റ്റം​ബ​ർ വ​രെ അ​തി​ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

നി​പ വൈ​റ​സ് സ​ഹ​ജ​മാ​യി വ​വ്വാ​ലു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​ജ​ന​ന​കാ​ല​ത്തും കു​ഞ്ഞു​ങ്ങ​ളെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​ന്ന സ​മ​യ​ത്തും കൂ​ടു​ത​ൽ വ​വ്വാ​ലു​ക​ൾ  കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​മി​നീ​ര്, വി​സ​ർ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ വൈ​റ​സ് പു​റ​ന്ത​ള്ളാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​ങ്ങ​ളു​ടെ കൂ​ടു​ത​ലാ​യു​ള്ള ല​ഭ്യ​ത, വ​വ്വാ​ലും മ​നു​ഷ്യ​നും ത​മ്മി​ൽ സ​മ്പ​ർ​ക്ക​ത്തി​ലാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ നി​പ രോ​ഗ​സാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്നു.

വ​വ്വാ​ലു​ക​ൾ ചേ​ക്കേ​റു​ന്ന മ​ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്തെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
വ​വ്വാ​ലു​ക​ൾ കൂ​ടു​ത​ലു​ള്ള മ​ര​ച്ചു​വ​ടു​ക​ളി​ൽ വി​ശ്ര​മി​ക്കു​ക, വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കു​ക എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള മ​ര​ങ്ങ​ൾ​ക്ക് കീ​ഴി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വ​വ്വാ​ലോ മ​റ്റേ​തെ​ങ്കി​ലും ജീ​വി​ക​ളോ ക​ടി​ച്ചു​ക​ള​ഞ്ഞ/ക​ടി​ച്ചി​ട്ട പ​ഴ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. താ​ഴെ വീ​ണുകി​ട​ക്കു​ന്ന പ​ഴ​ങ്ങ​ളും ക​ഴി​ക്ക​രു​ത്.

പ​ഴ​ങ്ങ​ൾ ന​ന്നാ​യി ഉ​പ്പ്/​മ​ഞ്ഞ​ൾ ലാ​യ​നി​യി​ൽ ക​ഴു​കി, തൊ​ലി ക​ള​ഞ്ഞ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ൾ, വി​സ​ർ​ജ്യം എ​ന്നി​വ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ൾ, വി​സ​ർ​ജ്യം എ​ന്നി​വ ക​ല​രാ​ത്ത വി​ധം ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും കു​ടി​വെ​ള്ള​വും ന​ന്നാ​യി അ​ട​ച്ച് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ക.

താ​ഴെ വീ​ണു കി​ട​ക്കു​ന്ന അ​ട​യ്ക്ക, പു​ളി, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​മ്പോ​ൾ കൈ​യുറ ധ​രി​ക്കു​ക. ശേ​ഷം കൈ​കാ​ലു​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.

വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്ത​തി​നുശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ന്ന​ത് ശീ​ല​മാ​ക്കു​ക.
തെ​ങ്ങ്, പ​ന എ​ന്നി​വ​യി​ൽ പാ​ത്ര​ങ്ങ​ൾ തു​റ​ന്നു​വച്ച് ശേ​ഖ​രി​ക്കു​ന്ന നീ​ര/ ക​ള്ള് എ​ന്നി​വ കു​ടി​ക്ക​രു​ത്. ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നി​രി​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ വ​വ്വാ​ലു​ക​ൾ കു​ടി​ക്കാ​നും ഇ​വ​യി​ൽ ഉ​മി​നീ​രും വി​സ​ർ​ജ്യ​വും ക​ല​രാ​നും സാ​ധ്യ​ത​യു​ണ്ട്. ച​ത്തു​കി​ട​ക്കു​ന്ന പ​ക്ഷി​ക​ളെ​യോ മൃ​ഗ​ങ്ങ​ളെ​യോ സ്പ​ർ​ശി​ക്ക​രു​ത്. പ​നി, പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ക, ജ​ന്നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ശ്വാ​സം​മു​ട്ട​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യ​ച്ചു.

Tags : Nipah Nattuvishesham District News

Recent News

Corehub Up