x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ​മു​റ്റം നി​റ​യെ കു​ഞ്ഞ​ൻ​പ്ലാ​വു​ക​ൾ; ഗൃ​ഹാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി മ​ദ​ർ ​തെ​രേ​സ സ്കൂ​ൾ


Published: June 13, 2026 03:28 AM IST | Updated: June 13, 2026 03:28 AM IST

വ​ട​ക്ക​ഞ്ചേ​രി: സ്കൂ​ൾ​മു​റ്റം നി​റ​യെ കു​ഞ്ഞ​ൻ​പ്ലാ​വു​ക​ൾ. ചി​ല​തി​ൽ ച​ക്ക​യു​മു​ണ്ട്. ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ക്കു​ക​യാ​ണ് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ക​മ്മാ​ന്ത​റ​യി​ലെ മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ൾ. സ്കൂ​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​മ്പോ​ൾ സ്വാ​ഗ​തം​ചെ​യ്യു​ന്ന​തു പ​ച്ച​പ്പു​നി​റ​ഞ്ഞ പ്ലാ​വി​ൻ തൈ​ക​ളാ​ണ്. വി​യ​റ്റ്നാം ഏ​ർ​ലി സൂ​പ്പ​ർ എ​ന്ന കു​ള്ള​ൻ പ്ലാ​വി​ന​ങ്ങ​ളാ​ണ് എ​ല്ലാം.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ന്നാ​സു​ക​ളും ഡ്ര​മ്മു​ക​ളും മോ​ടി​പി​ടി​പ്പി​ച്ച് അ​തി​ൽ മ​ണ്ണും​വ​ള​വും ചേ​ർ​ത്ത മി​ശ്രി​തം നി​റ​ച്ചാ​ണ് തൈ ​ന​ട്ടി​ട്ടു​ള്ള​ത്. സ്കൂ​ളി​നു​മു​ന്നി​ൽ മ​തി​ലി​നോ​ടു​ചേ​ർ​ന്ന് 25 പ്ലാ​വി​ൻ തൈ​ക​ളു​ണ്ടെ​ന്നു മാ​നേ​ജ​ർ തോ​മ​സ് മാ​ത്യു കാ​ട​ൻ​കാ​വി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക​ഫ​ലം എ​ന്ന​നി​ല​യി​ൽ പ്ലാ​വി​ന്‍റെ​യും ച​ക്ക​യു​ടെ​യും പ്രാ​ധാ​ന്യം കു​ട്ടി​ക​ൾ അ​ടു​ത്ത​റി​യാ​ൻ കൂ​ടി​യാ​ണ് സ്കൂ​ൾ മു​റ്റ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി പ്ലാ​വ് ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു തോ​മ​സ് മാ​ത്യു പ​റ​ഞ്ഞു.

പ്ര​ധാ​ന അ​ധ്യാ​പി​ക സി. ​ര​ജ​നി ടീ​ച്ച​ർ, പ​രി​സ്ഥി​തി ക്ല​ബ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ര​മാ​ദേ​വി ടീ​ച്ച​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ട്ടി​ക​ളാ​ണ് പ്ലാ​വു​ക​ളു​ടെ പ​രി​ച​ര​ണ​ക്കാ​ർ.

ഓ​രോ പ്ലാ​വി​നും പേ​രു​ക​ളും കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ ക​മ്മി​റ്റി​ക​ളു​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ കൂ​ടി​യാ​ണ് മ​ദ​ർ തെ​രേ​സ സ്കൂ​ൾ.

Tags : Mother Teresa School Nattuvishesham District News

Recent News

Corehub Up