പറവൂർ: ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന കേസിൽ വടുതല മഠത്തിപ്പറമ്പിൽ വിപിനെ കുറ്റക്കാരനല്ലെന്ന് കണ്ട് പറവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട് ) ജഡ്ജി എം.സി. സനിത വെറുതെ വിട്ടു. 2015 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചേന്ദമംഗലം കവലയിലെ ഈഴവ സമാജം ബിൽഡിംഗ്സിൽ പ്രവർത്തിക്കുന്ന തെക്കിനേടത്ത് ജ്വല്ലറിയിൽ രാവിലെ 10ന് സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി രണ്ടും മൂന്നും പവൻ വീതം തൂക്കം വരുന്ന ഓരോ സ്വർണമാലകൾ മോഷ്ടിച്ചു കടന്നു കളഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
എന്നാൽ കേസിനാസ്പദമായ തെളിവുകൾ ഹാജരാക്കാൻ പ്രൊസിക്യൂഷനായില്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ. ശ്രീറാം ഭരതൻ ഹാജരായി.
Tags : Local News Nattuvishesham Ernakulam