x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി തു​ട​ങ്ങി മ​ക്ക​ളേ... നാ​ടി​നെ ‘തൂ​ക്കി' കാ​ല്‍​പ​ന്താ​വേ​ശം...


Published: June 13, 2026 05:37 AM IST | Updated: June 13, 2026 05:37 AM IST

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം അ​ല​യ​ടി​ക്കു​മ്പോ​ൾ കോ​ഴി​ക്കോ​ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സിലെ കു​ട്ടി​ക​ളും ടീ​ച്ച​ർ​മാ​രും ത​മ്മി​ൽ ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ്രി​ൻ​സ

കോ​ഴി​ക്കോ​ട്: ലോ​കം മു​ഴു​വ​നും ഒ​റ്റ​പ​ന്തി​ന് പി​ന്നാ​ലെ​പാ​യു​മ്പോ​ള്‍ നാ​ട്ടി​ലെ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് ഇ​ര​ട്ടി ആ​വേ​ശം. കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​ത​ര്‍​ന്ന​വ​ര്‍ വ​രെ ഇ​ഷ്ട​ടീ​മു​ക​ള്‍​ക്കാ​യി അ​ര​യും ത​ല​യും മു​റു​ക്കി വ​രു​ന്ന​തോ​ടെ ഇ​നി അ​ങ്ങോ​ട്ട് ആ​വേ​ശം കൊ​ട്ടി​ക​യ​റു​ന്ന കാ​ഴ്ച​ക​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ലം ര​സം കൊ​ല്ലി​യാ​വു​ന്നു​ണ്ടെ​ങ്കി​ലും ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ലി​നും കു​റ​വി​ല്ല. ഉ​ദ്ഘാ​ട​ന​ മ​ത്സ​രം ത​ന്നെ ക​ള​റാ​യ​തോ​ടെ ഇ​നി അ​ങ്ങോ​ട്ട് കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ കി​ണ്ണം കാ​ച്ചി​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം. ഫു​ട്‌​ബോ​ൾ പ്രേ​മി​ക​ളെ ല​ക്ഷ്യ​മി​ട്ട്‌ വി​പ​ണി​യും വ​ലി​യ രീ​തി​യി​ല്‍ ഉ​ണ​ര്‍​ന്നി​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ശേ​ഷം ഫ്‌​ള​ക്‌​സു​ക​ള്‍​ക്ക് ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ച്ച​ത് ഇ​പ്പോ​ഴാ​ണ്. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഫു​ട്‌​ബോ​ള്‍ ആ​വേ​ശം കൊ​ഴു​ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ഷ്ട ടീ​മു​ക​ളെ ചോ​ദി​ച്ച​റി​ഞ്ഞ് അ​ധ്യാ​പ​ക​രും ആ​വേ​ശ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു.​

ഇ​ഷ്ട​താ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള വാ​ച​ക ക​സ​ര്‍​ത്തും മാ​സ് ഡ​യ​ലോ​ഗു​ക​ളും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളി​ല്‍ കാ​ണാം. മ​ല്‍​സ​ര​ക്ര​മം അ​ര്‍​ധ​രാ​ത്രി​യും പു​ല​ര്‍​ച്ചെ​യും ഒ​ക്കെ ആ​ണെ​ങ്കി​ലും ഇ​ഷ്ട ടീ​മു​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ സ​മ​യം ഒ​രു പ്ര​ശ്‌​ന​മ​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. പ​തി​വു​പോ​ലെ അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ കൂ​ടു​ത​ല്‍. പോ​ര്‍​ച്ചു​ഗ​ല്‍ , സ്‌​പെ​യി​ന്‍, ഇം​ഗ്ല​ണ്ട്, നെ​ത​ര്‍​ലാ​ന്‍​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കും ആ​രാ​ധ​ക​ര്‍ കു​റ​വി​ല്ല.

ബി​ഗ് സ്‌​ക്രീ​നും കാ​ഴ്ച വി​രു​ന്നും

ഒ​റ്റ​യ്ക്കി​രു​ന്ന് കാ​ണു​ന്ന​തി​ലെ​ന്ത് സു​ഖം. ഇ​ഷ്ട ടീ​മു​ക​ള്‍​ക്കാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ല​ഹി​ച്ച് കാ​ണു​ന്ന​തി​ലാ​ണ് ര​സ​മെ​ന്നാ​ണ് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

ആ​രാ​ധ​ക​രു​ടെ​മ​ന​സ​റി​ഞ്ഞ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് ബി​ഗ്‌​സ്‌​ക്രീ​നു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ​പാ​ലം, നൈ​നാം വ​ള​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​ഗ് സ്‌​ക്രീ​നു​ക​ള്‍ എ​ല്ലാ കാ​ല​ത്തും ന​ഗ​ര​ത്തി​ലെ ഫു​ട​ബോ​ള്‍ പ്രേ​മി​ക​ള്‍​ക്ക് വ​ലി​യ കാ​ഴ്ച ഒ​രു​ക്കാ​റു​ണ്ട്. അ​തി​ന് ഇ​ത്ത​വ​ണ​യും മാ​റ്റ​മി​ല്ല.

പു​തി​യ​പ​ല​ത്തെ താ​ത്കാ​ലി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന ദി​വ​സം ആ​വേ​ശം കൊ​ട്ടി​ക്ക​യ​റി. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​യി​രി​ക്കും അ​വ​സ്ഥ​യെ​ന്നു​റ​പ്പാ​ണ്. ഫി​ഫ​യു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ നൈ​നാം വ​ള​പ്പി​ല്‍ ഉ​ല്‍​സ​വ പ്ര​തീ​തി​യാ​ണ്. വി​വി​ധ ടീ​മു​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ പാ​റി​പ​റ​ക്കു​ക​യാ​ണ്. ലോ​ക​ക​പ്പി​ന് സ്വാ​ഗ​ത​മേ​കി.​കൂ​റ്റ​ന്‍ ബോ​ര്‍​ഡ് ആ​ദ്യം ഉ​യ​ര്‍​ന്ന​തും ഇ​വി​ടെ​യാ​ണ്.

ലോ​ക​ക​പ്പ് ആ​ഘോ​ഷ​മാ​ക്കി ച​ക്കി​ട്ട​പാ​റ​യി​ലെ കാ​യി​ക പ്രേ​മി​ക​ൾ

ച​ക്കി​ട്ട​പാ​റ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ആ​ഘോ​ഷ​മാ​ക്കി ച​ക്കി​ട്ട​പാ​റ​യി​ലെ കാ​യി​ക പ്രേ​മി​ക​ൾ. പ​ഞ്ചാ​യ​ത്തും വി​വി​ധ ഫു​ട്ബോ​ൾ ഫാ​ൻ​സും ഒ​ത്തു​ചേ​ർ​ന്ന് ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി.

ടീ​മു​ക​ളു​ടെ ജ​ഴ്സി​യും പ​താ​ക​യു​മേ​ന്തി​യാ​യി​രു​ന്നു പ​രി​പാ​ടി. ഇ​തി​ൽ അ​ർ​ജ​ന്‍റീ​ന​ക്കും ബ്ര​സീ​ൽ ടീ​മി​നു​മാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ൾ ബ​ലം. മ​ഴ​ക്കി​ട​യി​ൽ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​ക്ക് വാ​ദ്യ​മേ​ള​വും ക​രി​മ​രു​ന്നും അ​ക​മ്പ​ടി​യാ​യു​ണ്ടാ​യി​രു​ന്നു. പ്രോ​ത്സാ​ഹ​ന ഉ​പ​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​യ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ബോ​ൾ സ​മ്മാ​നി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​മ്പ​ർ​മാ​രും യു​വ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up