x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​കെ. ചാ​ത്തു​ണ്ണി​യെ അ​നു​സ്മ​രി​ച്ച് ലോ​ക​ക​പ്പ് വ​ലി​യ സ്ക്രീനി​ൽ പ്ര​ദ​ർ​ശനമാരംഭിച്ചു


Published: June 13, 2026 06:50 AM IST | Updated: June 13, 2026 06:50 AM IST

ചാ​ല​ക്കു​ടി: അ​ന്ത​രി​ച്ച ദേ​ശീ​യ ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ടി.​കെ. ചാ​ത്തു​ണ്ണി​യെ അ​നു​സ്‌​മ​രി​ച്ച് ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ വ​ലി​യ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ന​ഗ​ര​സ​ഭ. ദേ​ശീ​യ ഫു​ട്ബോ​ൾ കോ​ച്ചും ഇ​ന്ത്യ​ൻ താ​ര​വു​മാ​യി​രു​ന്ന ടി.​കെ. ചാ​ത്തു​ണ്ണി​യെ അ​നു​സ്‌​മ​രി​ച്ചു കൊ​ണ്ട് ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ വ​ലി​യ സ്‌​ക്രീ​നി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.

ടി.​കെ. ചാ​ത്തു​ണ്ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​ണ് ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ കൂ​റ്റ​ൻ എ​ൽ​ഇ​ഡി സ്‌​ക്രീ​നി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ നൂ​റ് ക​ണ​ക്കി​ന് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ എ​ത്തി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫി​ഫ നി​ല​വാ​ര​ത്തി​ൽ അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ൽ ചാ​ല​ക്കു​ടി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ടി.​കെ. ചാ​ത്തു​ണ്ണി​യു​ടെ പേ​രി​ലു​ള്ള ആ​ധു​നി​ക ട​ർ​ഫ് ഫു​ട്ബോ​ൾ മൈ​താ​നം എ​ത്ര​യും​വേ​ഗം കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, ജി​ൽ ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​നി പോ​ൾ, ഷി​ഫ സ​ന്തോ​ഷ്, ഒ.​എ​സ്. ച​ന്ദ്ര​ൻ, ജി​യോ കി​ഴ​ക്കും​ത​ല, ലി​ജി ജോ​ജി, വി​ൻ​സെ​ന്‍റ്് പാ​ണാ​ട്ടു​പ​റ​മ്പി​ൽ, റെ​യ്സ​ൻ ആ​ലു​ക്ക, വ​ൽ​സ​ൻ ച​മ്പ​ക്ക​ര, മോ​ഹ​ന​ൻ വൈ​മേ​ലി, റീ​ന ഡേ​വീ​ഡ്, മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, മു​ൻ കൗ​ൺ​സി​ല​ർ ബി​ജു എ​സ്. ചി​റ​യ​ത്ത്, സെ​ക്ര​ട്ട​റി കെ. ​പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham World Cup begins showing

Recent News

Corehub Up