കാറളം: ഇരു വൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സയ്ക്ക് സഹായഹസ്തവുമായി ബസുടമയുടെ മാതൃകാപരമായ സ്നേഹസ്പര്‍ശം. കാറളം ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ദേവമാതാ ബസിന്റെ ഉടമ കുരുതുകുളങ്ങര ആന്റോയാണ് കഴിഞ്ഞ ഒരു ദിവസത്തെ കളക്്ഷന്‍ തുക മുഴുവന്‍ ചികിത്സയ്ക്കായി നല്‍കിയത്.
കാറളം സ്വദേശിനി വി.എ. ഷെറീനയുടെ ചികിത്സയ്ക്കായാണ് ദേവമാതാ ബസ് കാരുണ്യയാത്ര നടത്തിയത്. ഷെറീനയുടെ അമ്മ ഐഷാബിയാണ് മകള്‍ക്ക് വൃക്ക ദാനം ചെയ്യുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ് ഈ സഹായം.
കാരുണ്യയാത്രയുടെ ഫ്ലാഗ്ഓഫ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയന്, ചികിത്സ സഹായ നിധി കണ്‍വീനര്‍ കെ.ബി. ഷമീര്‍, പഞ്ചായത്ത് അംഗങ്ങളായ അനീഷ് ശശിധരന്, പ്രീത, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ. ശ്രീകുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
Tags : nattu vishesham The care of the bus goddess for a young