x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടിപ്പു​ഴ​യി​ലെ വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്രണം: മു​ഖ്യ​മ​ന്ത്രി​യെ കാ​ണും


Published: June 13, 2026 06:54 AM IST | Updated: June 13, 2026 06:54 AM IST

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടിപ്പു​ഴ​യി​ലെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണിക്ക് ​ശാ​ശ്വ​തപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ എംഎ​ൽഎയ്ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെയും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രെ​യും കാ​ണു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.

"വെ​ള്ള​പ്പൊ​ക്കനി​യ​ന്ത്ര​ണ സാ​ധ്യ​ത​ക​ൾ ' സം​ബ​ന്ധി​ച്ച് ചാ​ല​ക്കു​ടി മു​നി​സി​പ്പ​ൽ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ർ​ച്ചായോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഴ​ക്കാ​ല​ത്ത് പ്ര​ള​യ​വും വേ​ന​ൽ​ക്കാ​ല​ത്ത് വ​ര​ൾ​ച്ച​യും എ​ന്ന​താ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​ന്ന് എം​എ​ൽഎ പ​റ​ഞ്ഞു. ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.​ പിഎപി ക​രാ​ർ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണം എ​ന്നും എം​എ​ൽ​എ സൂ​ചി​പ്പി​ച്ചു.

ചാ​ല​ക്കു​ടിപ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​പി.​ ര​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മേ​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പോ​ളി പു​ളി​ക്ക​ൻ, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർപേ​ഴ്സ​ൺ കെ.​വി. പോ​ൾ, അ​ന്ന​മ​ന​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് സു​നി​ത സ​ജീ​വ്, കാ​ടു​കു​റ്റി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് മോ​ളി തോ​മ​സ്, ചാ​ല​ക്കു​ടി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കെ.​ മേ​നോ​ൻ, സു​ന്ദ​ന്ദ നാ​രാ​യ​ണ​ൻ, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് സു​ന​ന്ദ നാ​രാ​യ​ണ​ൻ, ജി​യോ കി​ഴ​ക്കു​ന്ത​ല, മു​നി​സി​പ്പ​ൽ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ൺ ആ​നി പോ​ൾ, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ, ഡോ.​വ​ൽ​സ​ല​ൻ വാ​തു​ശേ​രി, സി.​എ​സ്. വെ​കി​ടേ​ശ്വ​ര​ൻ, ഇ​ന്ദി​ര വാ​ര്യ​ർ, സി.​വി. ജോ​സ്, ജാ​ൻ​സി ബാ​ബു, ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്ത്, സു​രേ​ഷ് മു​ട്ട​ത്തി, കെ. ​മു​രാ​രി, അ​മ്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു.​എ​സ്. അ​ജ​യ​കു​മാ​ർ, എ.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Flood control Chalakudy river

Recent News

Corehub Up