കൊല്ലം: പള്‍സ് പോളിയോ വാക്സിനേഷന് ജില്ല പൂര്‍ണ സജ്ജമെന്ന് കളക്ടര്‍. പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് 28ന് നല്കുമെന്നു അറിയിച്ചു.
ജില്ലയിലെ 1,27,375 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള തയാറെടുപ്പ് പൂര്‍ത്തിയായി. വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി നിശ്ചിത ബൂത്തുകളിലൂടെ വാക്സിനേഷന് നടത്തും.
1,755 ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കും. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഐസിഡിഎസ്, വിദ്യാഭ്യാസ വകുപ്പ്, ഐഎംഎ, ഐ എപി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍, കുടിയേറ്റ ജനവിഭാഗങ്ങള്‍ എന്നിവരിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാകും മരുന്ന് നല്‍കുക.
Tags : Local News Nattuvishesham Kollam