x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ പ​രി​ശോ​ധ​ന ശ​ക്തം; നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: June 13, 2026 05:43 AM IST | Updated: June 13, 2026 05:43 AM IST

ബ​ത്തേ​രി ടൗ​ണി​ൽ പോ​ലീ​സ് നാ​യയെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ’തൂ​ഫാ​ൻ’ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി പൊ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് നാ​യ ‘സു​ൽ​ത്താ​നെ’ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ട​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള പ​രി​ശോ​ധ​ന. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ്, ഗാ​ന്ധി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​ല​വ​യ​ൽ സ്വ​ദേ​ശി അ​ൻ​ഷി​ദ് (28) നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പി​ടി​യി​ലാ​യി. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഹാ​ൻ​സാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ല​ഹ​രി വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്ന് എ​സ്ഐ ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ എ​എ​സ്ഐ എ.​ബി. ശ്യാം​ലാ​ൽ, സി​പി​ഒ സു​ജി​ത്, ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​കേ​ഷ്, ബൈ​ജു, തോ​മ​സ്, അ​ർ​ജു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Wayanad

Recent News

Corehub Up