ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹോളിക്രോസ് കോളജിലെയും ബിഇഎം സ്കൂളിലെയും വിദ്യാർഥികൾ മാനാഞ്ചിറയിൽ നടത്തിയ ബോധവത്കരണ പരിപാടി.
കോഴിക്കോട്: ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹോളിക്രോസ് കോളജ് സോഷ്യൽ വർക്ക് വിഭാഗം, നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ബോധവത്കരണ കാമ്പയിൻ, ഗ്രൂപ്പ് ചർച്ച, സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹോളിക്രോസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. അനീഷ്,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ലിജോ ജോസഫ്, സോണിയ ജൂലിയറ്റ്, കെ.ഡി. സ്മിത, സോഷ്യൽ വർക്ക് വിഭാഗം മേധാവി മൂസാദ് ഗൗരി, സിസ്റ്റർ ആശ ജോൺ, ലന മരിയ ജോസഫ്, സഹല ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode