കൊല്ലം: കോര്പറേഷന് മുന്‍ ഭരണസമിതിയുടെ കാലത്തെ വിവിധ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്ന് മേയര്‍ എ.കെ. ഹഫീസ്. കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മേയര്‍.
അഴിമതി ആരോപണം ഉയര്‍ന്ന മുഴുവന്‍ ഫയലുകളിലും അന്വേഷണം നടത്തും. ചിന്നക്കട ഫ്ലൈഓവര്‍ രണ്ട് വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കും. മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതിയുണ്ടോയെന്ന് മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളോടും നേരത്തെ ചോദിച്ചിട്ടുണ്ടായിരുന്നതായും ആരും പരാതി പറഞ്ഞിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി. കൊല്ലം നഗരത്തെ ക്ലീന്‍ സിറ്റിയാക്കും.
ആദ്യ ഘട്ടമായി തീരദേശ മേഖലയിലെ മാലിന്യങ്ങള്‍ പൂര്‍ണമായി മാറ്റുമെന്നും കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്ക് നവീകരിക്കുന്നതിനായി തയാറാക്കിയ പദ്ധതിയുടെ രുപരേഖ സമര്‍പ്പിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Tags : Local News Nattuvishesham Kollam