കഴക്കൂട്ടം : സിബിഐ ഓഫീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോൾ വഴി വീട്ടമ്മയുടെ പതിനാറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.പൗഡിക്കോണം സ്വദേശിനിയായ 67കാരിയുടെ പണമാണ് നഷ്ടമായത്. മേയ് 18നാണു രണ്ടംഗ സംഘം വീട്ടമ്മയെ വാട്സാപ്പ് വീഡിയോ കോളിൽവിളിക്കുന്നത്.
പരാതിക്കാരിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞായിരുന്നു ഭീഷണി.
സിബിഐ ഓഫീസിൽ നിന്നാണെന്നും ആധാർ കാർഡ് ദുരുപയോഗം ചെയ്തുവെന്നും കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്നും ഭീഷണിപ്പെടുത്തുകയും നോട്ടറി പബ്ലിക് ഓഫ് മുംബൈ എന്ന് തോന്നിപ്പിക്കുന്ന വ്യാജ രേഖ അയക്കുകയും വിവിധ യുപിഐ ലിങ്കുകൾ ക്ലിക്ക് ചെയ്യിച്ച ശേഷം 19 മുതൽ ജൂൺ 6വരെയുള്ള തീയതികളിൽ പല തവണകളിലായി പതിനാറു ലക്ഷത്തി മുപ്പത്തിആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് രൂപ തട്ടിയെടുക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.