x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷ​യു​ടെ ചൂ​ളം​വി​ളി നി​ല​ച്ചു; പ​ഴ​നി ട്രെ​യി​ൻ ഇ​നി​യി​ല്ല


Published: June 13, 2026 06:32 AM IST | Updated: June 13, 2026 06:32 AM IST

കൊ​ല്ലം: കൊ​ല്ലം - പു​ന​ലൂ​ർ - ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​ത​യി​ൽ ഓ​ടി​യ തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്നൂ​ർ എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. മീ​റ്റ​ർ ഗേ​ജ് കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ള​നി വ​ഴി​യു​ള്ള കൊ​ല്ലം - കോ​യ​മ്പ​ത്തൂ​ർ സ​ർ​വീ​സി​നു പ​ക​ര​മാ​യി​ട്ടാ​ണ് പോ​ത്ത​ന്നൂ​ർ എ​ക്സ്പ്ര​സ് അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ, ര​ണ്ടു സ​ർ​വീ​സ് മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് സ​ർ​വീ​സ് നീ​ട്ടു​മെ​ന്നു യാ​ത്ര​ക്കാ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത സ​മ​യ ക്ര​മ​ത്തി​ലാ​ണ് ര​ണ്ട് സ​ർ​വീ​സ് ന​ട​ത്തി​യ​ത് എ​ന്നാ​ക്ഷേ​പ​മു​ണ്ട്‌. എ​ന്നി​ട്ടും സ്ലീ​പ്പ​ർ ക്ലാ​സു​ക​ൾ നി​റ​ഞ്ഞി​രു​ന്നു. സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യം മാ​റ്റി വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ടു രാ​വി​ലെ പ​ഴ​നി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ർ​വീ​സ് തു​ട​ര​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

പൊ​തു​വേ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ കു​റ​വാ​യ കൊ​ല്ലം - പു​ന​ലൂ​ർ - ചെ​ങ്കോ​ട്ട പാ​ത​യി​ൽ തി​രു​വ​ന​ന്ത​പു​രം - പ​ഴ​നി പോ​ത്ത​ന്നൂ​ർ ട്രെ​യി​ൻ കൂ​ടി നി​ർ​ത്ത​ലാ​ക്കു​ന്ന​തു യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ​നി​ന്ന്‌ പ​ഴ​നി​യി​ലേ​ക്കു പോ​കാ​ൻ ആ​കെ​യു​ള ട്രെ​യി​ൻ പാ​ല​ക്കാ​ട് വ​ഴി​യു​ള്ള അ​മൃ​ത എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ്. പ്ര​ധാ​ന​മാ​യും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ യാ​ത്ര​ക്കാ​രാ​ണ് ആ ​സ​ർ​വീ​സി​ന് ആ​ശ്ര​യി​ക്കു​ന്ന​ത്. കൊ​ല്ലം- ചെ​ങ്കോ​ട്ട പാ​ത​യി​ൽ അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം - പോ​ത്ത​ന്നൂ​ർ സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​മ​യ​ക്ര​മ​ത്തി​ൽ ഈ ​ട്രെ​യി​ൻ ഓ​ടി​ച്ചാ​ൽ റെ​യി​ൽ​വേ​യ്ക്കും സാ​മ്പ​ത്തി​ക​മാ​യി നേ​ട്ട​മാ​കും. അ​മൃ​ത എ​ക്സ്പ്ര​സ്‌ രാ​മേ​ശ്വ​ര​ത്തേ​ക്ക് നീ​ട്ടി​യ​തി​നു​ശേ​ഷം ടി​ക്ക​റ്റ് ല​ഭി​ക്കു​വാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്.

യാ​ത്ര​ക്കാ​രു​ടെ ഈ ​ദു​രി​തം പ​രി​ഹ​രി​ക്കു​വാ​ൻ തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്നൂ​ർ എ​ക്സ്പ്ര​സി​ന് സാ​ധി​ക്കും. ഈ ​സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കാ​തെ തു​ട​ർ​ന്നും ഓ​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up