x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തടവുകാർ കൂടുന്നു; കു​ണ്ട​റ​യി​ൽ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ പ​രി​ഗ​ണ​ന​യി​ൽ


Published: June 13, 2026 06:36 AM IST | Updated: June 13, 2026 06:36 AM IST

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ണ്ട​റ​യി​ല്‍ പു​തി​യ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. അ​ലി​ന്‍​ഡി​ന് കു​ത്ത​ക​പ്പാ​ട്ട​ത്തി​നു ന​ല്‍​കി​യ റ​വ​ന്യു ഭൂ​മി​യാ​യ 90 ഏ​ക്ക​റി​ല്‍ 64 ഏ​ക്ക​ര്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. അ​ലി​ന്‍​ഡി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത സ്ഥ​ല​മാ​ണ് കൈ​മാ​റു​ന്ന​ത്.

സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ത്താ​ല്‍ വ​ന്‍ തു​ക ചെ​ല​വാ​കും. അ​തി​നു പു​റ​മേ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളും നീ​ളും. ഇ​തൊ​ഴി​വാ​ക്കി വേ​ഗ​ത്തി​ല്‍ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് അ​ലി​ന്‍​ഡി​ന്‍റെ പ​ക്ക​ലു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല​ട​ക്കം പു​റ​മ്പോ​ക്ക് ഭൂ​മി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ച്ചു​രു​ന്നി​ല്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​റ​ഞ്ഞ​ത് 600 പേ​ര്‍​ക്കു​ള്ള സെ​ല്ലു​ക​ള്‍ ഒ​രു​ക്കും. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ക​ള​ക്ട​റേ​റ്റി​ന​ടു​ത്ത് ജി​ല്ലാ ജ​യി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സ​ബ് ജ​യി​ലു​മു​ണ്ട്. ഒ​രു​മാ​സം വ​രെ ശി​ക്ഷ വി​ധി​ക്കു​ന്ന​വ​രെ​യും റി​മാ​ന്‍​ഡ് പ്ര​തി​ക​ളെ​യു​മാ​ണ് സ​ബ് ജ​യി​ലു​ക​ളി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സം വ​രെ ശി​ക്ഷി​ക്കു​ന്ന​വ​രെ​യും റി​മാ​ന്‍​ഡ് പ്ര​തി​ക​ളെ​യു​മാ​ണ് ജി​ല്ലാ ജ​യി​ലു​ക​ളി​ലി​ടു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​ന് മു​ക​ളി​ല്‍ ശി​ക്ഷി​ക്കു​ന്ന​വ​രെ​യാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​ത്.

അ​തി​ന് പു​റ​മേ കൂ​ടു​ത​ല്‍ സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​രെ​യും സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ലാ​ണ് പാ​ര്‍​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കൊ​ല്ല​ത്തെ കോ​ട​തി​ക​ളി​ലു​ള്ള കേ​സു​ക​ളി​ലെ വി​ചാ​ര​ണ ത​ട​വു​കാ​രെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് പാ​ര്‍​പ്പി​ക്കു​ന്ന​ത്. ഇ​വ​രെ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​ക​ളി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് വ​ലി​യ തു​ക ചെ​ല​വാ​കു​ന്നു​ണ്ട്.

അ​തി​ന് പു​റ​മേ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ജി​ല്ല​യി​ല്‍ പു​തി​യ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ട്ടു​വ​ര്‍​ഷം മു​മ്പ് ചാ​ത്ത​ന്നൂ​രി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ചു. കൊ​ല്ലം ജി​ല്ലാ ജ​യി​ലി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ന​ഗ​ര​ത്തി​ല്‍ സ്ഥ​ലം തേ​ടി​യെ​ങ്കി​ലും അ​തും ല​ഭി​ച്ചി​രു​ന്നി​ല്ല.
നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പൂ​ജ​പ്പു​ര, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വി​യ്യൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ത​വ​ന്നൂ​ര്‍ ക​ണ്ണൂ​ര്‍, അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ എ​ന്നി​വ​യാ​ണു​ള്ള​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up