x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗ​ല്ല: പ​ര​വൂ​രി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി


Published: June 13, 2026 06:28 AM IST | Updated: June 13, 2026 06:28 AM IST

പ​ര​വൂ​ര്‍: ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി​യി​ല്‍ ഒ​രാ​ള്‍​ക്ക് ഷി​ഗ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഇ​ന്നു മു​ത​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. ആ​വ​ശ്യ​മ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ടത്തും. ​ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ്ര​തി​രോ​ധ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.

ഛര്‍​ദി, വ​യ​റി​ള​ക്കം എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​ര്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ അ​തി​ര്‍​ത്തി​യി​ലെ ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഇ​ത​ര ഭ​ക്ഷ​ണ ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പും ഫു​ഡ് സേ​ഫ്ടി അ​ധി​കൃ​ത​രും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ശു​ചി​ത്വ​മി​ല്ലാ​ത്ത 10 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up