x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി റെ​യി​ൽ​വേ ഗേ​റ്റി​ന​രി​കെ കു​ടു​ങ്ങി; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ


Published: June 13, 2026 06:34 AM IST | Updated: June 13, 2026 06:34 AM IST

വ​ട​ക്കാ​ഞ്ചേ​രി: കൂ​റ്റ​ൻ ജെ​സി​ബി ക​യ​റ്റി​യ ലോ​റി മ​ദ്യ​ല​ഹ​രി​യി​ൽ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി പ്രി​ൻ​സ് (44) ആ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വാ​ഴാ​നി​ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ലോ​റി എ​ങ്ക​ക്കാ​ട് ഗേ​റ്റ് ക​ട​ന്ന​യു​ട​ൻ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യും സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ വ​ശ​ത്തേ​ക്ക് അ​പ​ക​ട​ക​ര​മാ​യി ചെ​രി​യു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ​ക്ക് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ലോ​റി ത​ട​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ൽ​ക്കോ​മീ​റ്റ​ർ പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.


റെ​യി​ൽ​വേ ഗേ​റ്റ് ഓ​രോ ത​വ​ണ​യും അ​ട​ച്ചു​തു​റ​ക്കു​ന്പോ​ൾ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ലോ​റി കു​ടു​ങ്ങി​ക്കി​ട​ന്ന​ത് യാ​ത്ര​ക്കാ​രെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി. ഒ​ടു​വി​ൽ മ​റ്റൊ​രു ഡ്രൈ​വ​റെ എ​ത്തി​ച്ചാ​ണു ലോ​റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി​യ​ത്. പ്ര​തി​ക്കെ​തി​രേ 281-ാം വ​കു​പ്പും മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ​ത്തി​ലെ 185-ാം വ​കു​പ്പും പ്ര​കാ​ര​മാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags : nattu vishesham Lorry gets stuck railway gate

Recent News

Corehub Up