സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
പുൽപ്പള്ളി: മലയാള സിനിമയുടെ പ്രധാന ചിത്രീകരണ കേന്ദ്രങ്ങളിലൊന്നായി വയനാട് മാറിക്കൊണ്ടിരിക്കുകയാണ്.പ്രകൃതിയുടെ മനോഹാരിതയും വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാരണം നിരവധി സിനിമകളുടെയും വെബ് സീരിസുകളുടെയും പ്രിയപ്പെട്ട ലൊക്കേഷനായി ജില്ല മാറിയ സാഹചര്യത്തിൽ സിനിമാ പഠനത്തിനും പ്രഫഷണൽ പരിശീലനത്തിനും കൂടുതൽ പ്രാധാന്യം ലഭിച്ചുവരികയാണ്.
ഈ പശ്ചാത്തലത്തിൽ മാനന്തവാടി തോണിച്ചാലിൽ പ്രവർത്തിക്കുന്ന സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തതും കേരള സർക്കാർ അംഗീകാരം നേടിയതുമായ ഈ സ്ഥാപനം സിനിമാ മേഖലയിലെ വിവിധ സാങ്കേതിക, കലാപര, സൃഷ്ടിപര മേഖലകളിൽ ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു.
ബിഎ ഫിലിം ഡയറക്ഷൻ ആൻഡ് സ്ക്രിപ്റ്റ് റൈറ്റിംഗ്, ബിഎ സിനിമാറ്റോഗ്രാഫി, ബിഎ ഫിലിം മേക്കിംഗ് ആൻഡ് ആക്ടിംഗ്, ബിഎ ഫിലിം എഡിറ്റിംഗ് ആൻഡ് ഡിഐ, ബിഎ സൗണ്ട് റെക്കോർഡിംഗ് ആൻഡ് സൗണ്ട് ഡിസൈൻ, ബിഎ വിഎഫ്എക്സ് ആൻഡ് ത്രീ ഡി അനിമേഷൻ എന്നീ കോഴ്സുകളാണ് ഇവിടെ ലഭ്യമാകുന്നത്.
സിനിമയുടെ ആശയ രൂപീകരണം മുതൽ തിരക്കഥാരചന, അഭിനയം, കാമറ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, വിഷ്വൽ എഫക്ട്സ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന പഠനരീതിയാണ് സ്ഥാപനത്തിന്റെ പ്രധാന പ്രത്യേകത. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം പ്രോജക്ടുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രി അധിഷ്ഠിത പരിശീലനങ്ങൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് തൊഴിൽ മേഖലയുടെ യഥാർഥ അനുഭവം ലഭിക്കുന്ന തരത്തിലാണ് അക്കാദമിക് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ചയോടെ സിനിമ, ഒടിടി, പരസ്യചിത്രങ്ങൾ, അനിമേഷൻ, വിഷ്വൽ എഫക്ട്സ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുവരുന്നുണ്ട്.
വയനാട്ടിന്റെ വളർന്നുവരുന്ന സിനിമാ സംസ്കാരത്തിനും യുവതലമുറയുടെ സൃഷ്ടിപരമായ സ്വപ്നങ്ങൾക്കും കരുത്തേകുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലാണ് സ്ഥാപനം വിലയിരുത്തപ്പെടുന്നത്. വിദ്യാർഥികൾക്കായി ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 79947 30809.
Tags : Local News Nattuvishesham Wayanad