x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം ; സ​മ​സ്ത നി​ർ​മി​ച്ച വീ​ടു​ക​ൾ കൈ​മാ​റി


Published: June 13, 2026 05:42 AM IST | Updated: June 13, 2026 05:42 AM IST

സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ട്ട​യാ​ടി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ കൈ​മാ​റ്റ​ച്ച​ട​ങ്ങ് സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​മു​ണ്ട: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​തെ​പോ​യ​തി​ൽ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​ൽ ബി​ർ​റ് പ്രീ ​സ്കൂ​ളി​ന്‍റെ​യും കോ​ഴി​ക്കോ​ട് മ​യ്യ​ന്നൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെും സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ ക​ട്ട​യാ​ടി​ൽ നി​ർ​മി​ച്ച നാ​ല് വീ​ടു​ക​ളു​ടെ കൈ​മാ​റ്റം ന​ട​ത്തി.

ഇ​തി​നു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ളി​ൽ ഒ​ന്നി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഭ​വ​ന പ​ദ്ധ​തി​ക്ക് സ്ഥ​ലം ല​ഭ്യ​മാ​ക്കി​യ പാ​റ​ക്ക ഉ​സ്മാ​നു​ള്ള മെ​മ​ന്‍റോ സ​മ​ർ​പ്പ​ണ​വും ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മ​റ്റു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ഉ​മ​ർ ഫൈ​സി മു​ക്കം, സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വി. ​മൂ​സ​ക്കോ​യ മു​സ്‌​ലി​യാ​ർ, മ​യ്യ​ന്നൂ​ർ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ ഹാ​ജി എ​ന്നി​വ​ർ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി. സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മാ​നേ​ജ​ർ മോ​യി​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൽ​ബി​ർ​റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി. മു​ഹ​മ്മ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കു​ട്ടി​ഹ​സ​ൻ ദാ​രി​മി, കാ​ഞ്ഞാ​യി മ​മ്മൂ​ട്ടി മു​സ്‌​ലി​യാ​ർ, എം. ​ഹ​സ​ൻ മു​സ്‌​ലി​യാ​ർ, ഇ​ബ്രാ​ഹിം ഫൈ​സി വാ​ളാ​ട്, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, ഇ​ബ്ര​ഹിം ഫൈ​സി പേ​രാ​ൽ, സി.​പി. ഹാ​രി​സ് ബാ​ഖ​വി, മു​ഹി​യു​ദ്ദീ​ൻ​കു​ട്ടി യ​മാ​നി, ഷൗ​ക്ക​ത്ത​ലി മൗ​ല​വി വെ​ള്ള​മു​ണ്ട, ഫൈ​സ​ൽ ദാ​രി​മി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് പാ​റ​ക്ക സു​ലൈ​മാ​ൻ, സെ​ക്ര​ട്ട​റി ആ​ർ.​വി. നാ​സ​ർ, മ​ഹ​ല്ല് ഖ​ത്തീ​ബ് മു​ഹ​മ്മ​ദ് നു​ജൂ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് സ​ഹീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​യും മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ് ഖി​റാ​അ​ത്തും ന​ട​ത്തി. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​മ​ർ ലൈ​ല തു​ട​ങ്ങി​യ​വ​ർ രാ​വി​ലെ വീ​ടു​ക​ളി​ലെ​ത്തി കു​ടും​ബ​ങ്ങ​ളെ ആ​ശം​സ അ​റി​യി​ച്ചു. കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ണ​ർ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം ന​ൽ​കി​യ ആ​യി​ഷ ഹ​ജ്ജു​മ്മ​യെ എം​എ​ൽ​എ ഷാ​ൾ അ​ണി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up