പെരുമ്പാവൂര്‍: കടയില്‍ അതിക്രമിച്ചു കയറി അച്ഛനെയും മകനെയും തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. ടൗണിലെ ജ്യോതി ജംഗ്ഷന് സമീപത്തുള്ള എ.ആര് സ്റ്റോഴ്സ് എന്ന കട നടത്തുന്ന ആസാമിൽനിന്ന് വന്നു താമസിക്കുന്ന കണ്ടന്തറ സ്വദേശികളായ മുഹമ്മദ് നാജിം (40) മകന് അഫ്താബ് (24) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുഹമ്മദ് നാജിമിന്റെ തലയില്‍ ഏഴ് തുന്നലുണ്ട്. ആദ്യം താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും വിദഗ്ധ ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നു മാസം മുമ്പ് കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തര്‍ക്കം ഉണ്ടായതായും ഇതിന്റെ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും പറയുന്നു. തോര്‍ത്തില്‍ കല്ല് കെട്ടി സിഐടിയു തൊഴിലാളികളില്‍ ചിലരാണ് ആക്രമിച്ചതെന്നും അഫ്താബ് പറഞ്ഞു . പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Ernakulam