ജാസ്മിന്.
മൂവാറ്റുപുഴ: ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു. മുളവൂര്‍ ഒഴുപാറപുത്തന്പുരയില് ജോഷി ചാക്കോയുടെ ഭാര്യ ജാസ്മിന് (45) ആണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ളത്. നിലവില്‍ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ഇനി ചെയ്യാന്‍ കഴിയുക. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രോജക്ട് വര്‍ക്കുകള്‍ കരാറെടുത്ത് നടത്തിയാണ് ജോഷിയും കുടുംബവും ജീവിച്ചിരുന്നത്. എന്നാല്‍ പക്ഷാഘാതം വന്ന് ജോഷിയും കിടപ്പിലായതോടെ കുടുംബം തീര്‍ത്തും നിസഹായ അവസ്ഥയിലായി.
തുടര്‍ചികിത്സയ്ക്കും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുമായി ലക്ഷക്കണക്കിന് രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ കുടുംബാംഗമായ ഇദ്ദേഹത്തിന് നിലവിലെ ചികിത്സാച്ചെലവുകള്‍ പോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതുവരെ സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചുകഴിഞ്ഞു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സ്ഥലത്ത് സണ്‍ഡേ സ്കൂള്‍ ഡിസ്ട്രിക്ട് കമ്മിറ്റി പണിതു നല്കിയ താമസാവകാശം മാത്രമുള്ള കെട്ടിടത്തിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് ജാസ്മിന് ജോഷി ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട്: ജോഷി ചാക്കോ, ഒഴുപാറപുത്തന്പുരയില്, കാനറ ബാങ്ക്, ടിബി ജംഗ്ഷന്, മൂവാറ്റുപുഴ. അക്കൗണ്ട് നമ്പര്‍: 110240596561, ഐഎഫ്എസ്സി: സിഎന്‍ആര്‍ബി0000714. ഫോണ്‍ : 9744544707, 9446467153.
Tags : Local News Nattuvishesham Ernakulam