x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​നു ന​ടു​വി​ൽ മ​ണ്‍​കൂ​ന; പ്ര​തി​ഷേ​ധി​ച്ചു


Published: June 13, 2026 04:40 AM IST | Updated: June 13, 2026 04:40 AM IST

ജ​ല അ​ഥോ​റി​റ്റി കു​ഴി​ച്ച കു​ഴി​ക​ള്‍ അ​ട​യ്ക്കാ​ത്ത​തി​നെ​തി​രെ മൂ​വാ​റ്റു​പു​ഴ പി​ഒ ഇം​ഗ്ഷ​നി​ലെ റോ​ഡി​ന് ന​ടു​വി​ല്‍ രൂ​പ​പ്പെ​ട്ട മ​ണ്‍​കൂ​ന​യി​ല്‍ കി​ട​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​യും പൊ​തു​പ്ര​വ​ര്

മൂ​വാ​റ്റു​പു​ഴ: പി​ഒ ജം​ഗ്ഷ​നി​ലും കാ​വും​പ​ടി റോ​ഡി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​വും പൈ​പ്പ് പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ജ​ല അ​ഥോ​റി​റ്റി കു​ഴി​ച്ച കു​ഴി​ക​ള്‍ ഗ​ര്‍​ത്ത​ങ്ങ​ളാ​യി മാ​റി അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കി​യി​ട്ടും ന​ന്നാ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എം.​ജെ. ഷാ​ജി നി​ല​ത്ത് കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പ​ല​വ​ട്ടം നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്തി​ത​നെ തു​ട​ര്‍​ന്നാ​ണ് പി​ഒ ഇം​ഗ്ഷ​നി​ലെ റോ​ഡി​ന് ന​ടു​വി​ല്‍ രൂ​പ​പ്പെ​ട്ട മ​ണ്‍​കൂ​ന​യി​ല്‍ കി​ട​ന്ന് വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി പ്ര​തി​ഷേ​ധി​ച്ച​ത്.

സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മൂ​വാ​റ്റു​പു​ഴ ജ​ല അ​ഥോ​റി​റ്റി​യി​ലെ പി​എ​ച്ച് സെ​ക്ഷ​ന്‍ എ​ഇ വി​ജി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ട​ന്‍ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ല്‍​കി​യ ശേ​ഷ​മാ​ണ് ഷാ​ജി പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up