x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ത്തി​ല്‍​നി​ന്ന് അ​ദ്ഭു​തം : സോ​ഡാ​ക്കു​പ്പി​യു​ടെ അ​ട​പ്പു​ക​ളി​ല്‍ മെ​സി​യും നെ​യ്മ​റും റൊ​ണാ​ള്‍​ഡോ​യും


Published: June 13, 2026 04:30 AM IST | Updated: June 13, 2026 04:30 AM IST

മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​ജ​യ് വി. ​ജോ​ണ്‍ സോ​ഡാ​ക്കു​പ്പി​യു​ടെ അ​ട​പ്പു​ക​ളി​ൽ ഒ​രു​ക്കി​യ ഫു​ട്‌​ബോ​ൾ താ​ര​ങ്ങ​ളാ​യ ല​യ​ണ​ല്‍ മെ​സി, നെ​യ്മ​ര്‍, ക്രി​സ്റ്റ്യാ

മൂ​വാ​റ്റു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ല്‍ ഒ​രു​ക്കി​യ വേ​റി​ട്ട ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. വേ​സ്റ്റ് ടു ​വ​ണ്ട​ര്‍ എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ത​ള്ളി​ക്ക​ള​യു​ന്ന സോ​ഡാ​ക്കു​പ്പി​യു​ടെ അ​ട​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ക ഫു​ട്‌​ബോ​ളി​ലെ വി​സ്മ​യ​ങ്ങ​ളാ​യ ല​യ​ണ​ല്‍ മെ​സി, നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ എ​ന്നി​വ​രു​ടെ കൂ​റ്റ​ന്‍ മു​ഖ​ചി​ത്ര​ങ്ങ​ള്‍ കോ​ള​ജി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ര്‍​മ​ല കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​ജ​യ് വി. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഇ​തി​നാ​യി കൈ​കോ​ര്‍​ത്തു. കു​റ​ഞ്ഞ ചെ​ല​വി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ സ​ന്ദേ​ശം കൂ​ടി പ​ങ്കു​വ​യ്ക്കു​ന്ന സൃ​ഷ്ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ക​ഠി​നാ​ധ്വാ​നം വേ​ണ്ടി​വ​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച പ​തി​നാ​യി​ര​ക​ണ​ക്കി​ന് സോ​ഡാ​ക്കു​പ്പി അ​ട​പ്പു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ൺ.

പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക അ​നാ​വ​ര​ണം നി​ര്‍​വ​ഹി​ച്ചു.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും കാ​യി​കാ​വേ​ശ​വും ഒ​രു​പോ​ലെ വ​ള​ര്‍​ത്താ​ന്‍ ഇ​ത്ത​രം വേ​റി​ട്ട ചി​ന്ത​ക​ള്‍​ക്ക് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​രാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, ഡോ. ​അ​നു ജോ​സി ജോ​യി, ഡോ. ​ഷൈ​മോ​ന്‍ ജോ​സ​ഫ്, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ലോ​ക​ക​പ്പ് കാ​ല​യ​ള​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up