കൊച്ചി: എറണാകുളം വൈറ്റില സില്‍വര്‍ സാന്റ് ദ്വീപിലെ ആര്‍മി വെല്‍ഫയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് ടവറുകള്‍ പൊളിച്ചു മാറ്റാനുള്ള ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാതെ ഹൈക്കോടതി.
26 നിലയുള്ള രണ്ട് അപ്പാര്‍ട്ട്മെന്റ് ടവറുകള്‍ പൊളിച്ചുമാറ്റാന്‍ ഏറ്റവും കുറഞ്ഞ സാമ്പത്തിക ബിഡ് നല്കിയ തങ്ങളെ ഒഴിവാക്കി രണ്ടാം സ്ഥാനക്കാരനായ എഡിഫെസ് എന്‍ജിനിയര്‍ കമ്പനിക്ക് ടെൻഡര്‍ ഉറപ്പിക്കാനുള്ള കമ്മിറ്റി തീരുമാനം സ്റ്റേ ചെയ്യണമെന്ന പി. കെ യൂണിക്ക് പ്രൊജക്ട് ലിമിറ്റഡിന്റെ ആവശ്യം കോടതി സ്റ്റേ ചെയ്തു.
സാമ്പത്തികമായി കുറഞ്ഞ ബിഡ് ആണെങ്കിലും തൊട്ടടുത്ത ബില്‍ഡിംഗുകളെ ബാധിക്കാതെ സുരക്ഷയോടെ കെട്ടിടം പൊളിക്കാനുള്ള സങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും കണക്കാക്കിയാണ് എഡിഫൈസ് കമ്പനിക്ക് കരാര്‍ നല്‍കുന്നതെന്നും ഈ പരിഗണനകളില്‍ മരട് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് മാറ്റിയ എഡിഫൈസ് കമ്പനി ഒന്നാം സ്ഥാനത്താണെന്നുമായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ അഡ്വ. മുഹമ്മദ് ഷായുടെ വാദം.
Tags : Local News Nattuvishesham Ernakulam