x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി ത​ട്ടി​പ്പി​നി​ര​യാ​യി തടങ്കലിൽ : ഏ​ഴ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു


Published: June 13, 2026 04:37 AM IST | Updated: June 13, 2026 04:37 AM IST

പ്ര​തി അ​ബ്ദു‍​ൾ റ​ഹീം

കൊ​ച്ചി: ജോ​ലി ത​ട്ടി​പ്പി​നി​ര​യാ​യി ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞു​വ​ന്ന ഏ​ഴ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ചേ​രാ​നെ​ല്ലൂ​രി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഹ​രി​യാ​ന, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ഴു​പേ​രെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി പ​ശ്ചി​മ ബം​ഗാ​ള്‍ സി​ലി​ഗു​രി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കു പു​റ​മെ പ​ത്തോ​ളം പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ചേ​രാ​ന​ല്ലൂ​ര്‍ സി​ഗ്‌​ന​ലി​നു സ​മീ​പം മു​ണ്ട്യാ​ത്ത് റോ​ഡി​ലു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ത​ട​വു​കാ​രി​ല്‍ ഒ​രാ​ള്‍ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ളാ​യ 11ഓ​ളം പേ​ര്‍ കി​ട്ടി​യ പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് പ്ര​തി അ​ബ്ദു​ള്‍ റ​ഹീ​മി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും ഇ​ര​ക​ളാ​യ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍, പാ​സ്‌​പോ​ര്‍​ട്ട്, ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ബ്ദു​ൾ റ​ഹീ​മി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ര​ക​ളി​ൽ​നി​ന്നും പ്ര​തി​ക​ള്‍ 30 ല​ക്ഷം രൂ​പ വീ​ത​മാ​ണ് വാ​ങ്ങി​യ​ത്. എ​ല്ലാ​വ​രെ​യും കാ​ന​ഡ​യി​ല്‍ എ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ര്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ര​ക​ളെ ചേ​രാ​നെ​ല്ലൂ​രി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ഇ​വി​ടെ ഇ​വ​രെ ത​ട​ങ്കി​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ര​ക​ളെ​ല്ലാം കാ​ന​ഡ​യി​ലെ​ത്തി​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ പ്ര​തി​ക​ൾ പി​ന്നി​ല്‍ കാ​ന​ഡ​യി​ലെ സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ഫ്‌​ള​ക്‌​സ് സ്ഥാ​പി​ച്ച ശേ​ഷം ഓ​രോ​രു​ത്ത​രെ​യും നി​ര്‍​ത്തി വീ​ഡി​യോ എ​ടു​ക്കു​ക​യും എ​ല്ലാ​വ​രും കാ​ന​ഡ​യി​ലെ​ത്തി എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​പ്പി​ച്ച വീ​ഡി​യോ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പ​ണം കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​ര​ക​ളാ​യ​വ​രെ​ല്ലാം എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള​വ​രാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up