ആലത്തൂർ: സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നു കേരള കർഷകസംഘം ആലത്തൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. സുരേഷ്ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ. രമേഷ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, കർഷകസംഘം ജില്ലാ പ്രഡിഡന്റ് കെ.ഡി. പ്രസേനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യു, പ്രീത, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.സി. രാമചന്ദ്രൻ, ട്രഷറർ എ.വി. ബാബു, എം.എ. നാസർ, ആർ. വിനോദ് എന്നിവർ പ്രസംഗിച്ചു.