ആലത്തൂർ: സീഡ്ഫാമിൽ നടന്ന ഞാറ്റുവേല ഫാംഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെംബർ പി.കെ. ഷിബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ലിറ്റൽ ഫ്ലവർ പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ദാവൂദ്, സീഡ് ഫാം കൃഷി അസിസ്റ്റന്റ് പി. സിജോ എന്നിവർ പ്രസംഗിച്ചു.
പുതിയങ്കം ജിയുപി സ്കൂൾ പരിസ്ഥിതി ക്ലബിലെ വിദ്യാർഥികൾക്കു പച്ചക്കറിവിത്തുകളും തൈകളും വിതരണംചെയ്തു ഞാറ്റുവേല ഫാംഫെസ്റ്റിനു സമാപനമായി.