x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി ടോ​ക്കിം​ഗ് പാ​ർ​ല​ർ


Published: June 13, 2026 04:13 AM IST | Updated: June 13, 2026 04:13 AM IST

ടോ​ക്കിം​ഗ് പാ​ർ​ല​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ല​ഞ്ചു​ഴി​യി​ൽ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ച​ന്ദ്ര​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ന്നു.

പ​ത്ത​നം​തി​ട്ട: വ​യോ​ജ​ന​ക്ഷേ​മ വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടു​ന്ന​തി​ന് ടോ​ക്കിം​ഗ് പാ​ർ​ല​ർ സം​ഘ​ടി​പ്പി​ച്ചു. വ​ല​ഞ്ചു​ഴി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​നു​മാ​യ എ. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വ​യോ​ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ച​ർ​ച്ച​ക​ൾ​ക്ക് പു​റ​മേ വ​യോ​ധി​ക​രാ​യ അ​യ​ൽ​ക്കാ​രെ ഒ​രു​മി​ച്ചു​കൊ​ണ്ടു​വ​ന്ന് ക​ഥ​ക​ൾ, ക​വി​ത​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ സൃ​ഷ്ടി​ക​ൾ പ​ങ്കി​ടു​ന്ന​തി​നു​മാ​ണ് ടോ​ക്കിം​ഗ് പാ​ർ​ല​ർ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ടോ​ക്കിം​ഗ് പാ​ർ​ല​റി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ കൂ​ട്ടാ​യ്മ​യാ​ണ് വ​ല​ഞ്ചു​ഴി​യി​ൽ ന​ട​ന്ന​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഗീ​ത സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​ക്കിം​ഗ് പാ​ർ​ല​ർ സം​സ്ഥാ​ന കോ -​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ച​ന്ദ്ര​ദാ​സ്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് തേ​ർ​ഡ് ഏ​ജ് എ​ന്ന വ​യോ​ജ​ന സം​ഘ​ട​ന​യു​ടെ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. പി.​ജി. ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ടോ​ക്കിം​ഗ് പാ​ർ​ല​ർ ക​ൺ​വീ​ന​റാ​യി രാ​ജ​മ്മ വാ​ലു​പ​റ​മ്പി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up