x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ണ്ണ​ല മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂക്ഷം : അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു


Published: June 13, 2026 05:13 AM IST | Updated: June 13, 2026 05:13 AM IST

കാ​ക്ക​നാ​ട്: വെ​ണ്ണ​ല മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. വെ​ണ്ണ​ല​യ്ക്കു​പു​റ​മെ ച​ക്ക​ര​പ്പ​റ​മ്പ്, പാ​ടി​വ​ട്ടം, ആ​ലി​ൻ​ചു​വ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​മാ​തോ​മ​സ് എം​എ​ൽ​എ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ത​മ്മ​നം ജം​ഗ്ഷ​നി​ൽ നി​ന്നും ന​ന്ത​ന​ത്ത് കൊ​ച്ചാ​ക്കോ റോ​ഡ് വ​ഴി അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച പു​തി​യ പൈ​പ്പി​ൽ നി​ന്നും താ​ത്കാ​ലി​ക​മാ​യി നി​ല​വി​ലു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ ജ​ലം എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ഇ​ന്‍റ​ർ ക​ണ​ക്ഷ​ൻ പ്ര​വ​ർ​ത്തി​ക​ൾ 15ഓ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തി​യ​റോ​ഡ് വ​ഴി വെ​ണ്ണ​ല ഭാ​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി ഇ​ന്നു ന​ട​ത്തു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ലം ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​സ്കാ​ര ജം​ഗ്ഷ​ൻ മു​ത​ൽ ത​മ്മ​നം അ​ന​ന്ത​പു​രി ക്ഷേ​ത്രം വ​രെ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ 700 എം​എം പ്രി​മോ പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​ന്ന പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത ജ​ല​ക്ഷാ​മം​നേ​രി​ട്ട​ത്.

അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പി​ഡ​ബ്ല്യു​ഡി റോ​ഡ് മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി കൊ​ച്ചി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ന​സീ​മ, സാ​ബു കൊ​റോ​ത്ത്, ബി​ന്ദു ബി​ജു, ഷി​ബി സോ​മ​ൻ എ​ന്നി​വ​രും വെ​ണ്ണ​ല മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എം. ഹാ​രി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up