x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ അ​വ​ബോ​ധം വേ​ണം: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി


Published: June 13, 2026 05:21 AM IST | Updated: June 13, 2026 05:21 AM IST

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ക​നോ​ലി പ്ലോ​ട്ടി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​മ്പൂർ :​ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി.

നി​ല​മ്പൂർ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി ക​നോ​ലി പ്ലോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​മ്പൂർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി.​ ധ​നേ​ഷ് കു​മാ​ർ, ശു​ചി​ത്വ അം​ബാ​സ​ഡ​ർ ആ​ർ.​കെ. മ​ല​യ​ത്ത്, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, മേ​രി​സ് ഷി​ബു, സ്മി​ത മോ​ൾ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ, മ​ൻ​സൂ​ർ കാ​രാ​ട്ട് ചാ​ലി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സ​ലീം,

പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ വി​നോ​ദ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ക്ക്, ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ, പി.​കെ. ഉ​മ്മ​ർ​നാ​ണി, പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, റ​സി​യ അ​ള്ളാം​പാ​ടം, വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up