കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് ഹൈക്കോടതി മുൻ ജഡ്ജ് പി. ഉബൈദ് ഉദ്ഘാടനം ചെയ്യുന്
കോട്ടക്കൽ: കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ 2025 -26 അധ്യയന വർഷത്തിൽ സിബിഎസ്ഇ നടത്തിയ എഐഎസ്എസ്സിഇ, എഐഎസ്എസ്ഇ എന്നീ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ഹൈക്കോടതി മുൻ ജഡ്ജ് പി. ഉബൈദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻസിൻ ജോർജ് (കൗണ്‍സിലർ ഫോർ ഇവാഞ്ചലൈസേഷൻ, സാന്തോം പ്രൊവിൻസ്) അധ്യക്ഷയായിരുന്നു.
കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസെന്റ് കറുകമാലിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ്, പിടിഎ പ്രസിഡന്റ് സി.ആർ. ശരത്നാഥ്, സ്കൂൾ ഡവലപ്മെന്റ്
എക്സിക്യൂട്ടീവ് പി.കെ. മുഹമ്മദ് ഷാഫി, സെക്ഷൻ ഇൻചാർജ് എം.പി. സുനിത, സ്കൂൾ ടോപ്പർ സെൻഹ എന്നിവർ പ്രസംഗിച്ചു. പത്താംതരം പരീക്ഷയിൽ ഹൃതു ബിനേഷ് 99 ശതമാനം, ഡാലിയ മുഹമ്മദ് ഷാഫി 98.8 ശതമാനം, എ. കെൻസ ജലീൽ, ശിവ്ശങ്കർ സുമൽ 97.8 ശതമാനം മാർക്ക് കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സെൻഹ താപ്പി 95.6 ശതമാനം, ആയിഷ സെബ 93 ശതമാനം മാർക്ക് നേടി. മുൻ ജഡ്ജ് പി. ഉബൈദിൽനിന്ന് വിജയികൾ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
Tags : Local News Nattuvishesham Malappuram