റിഷിൽ റോക്കി
ചെറായി : ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡിൽ 11.68 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. പള്ളിപ്പുറം പള്ളിപ്പറമ്പിൽ റിഷിൽ റോക്കി (30) ആണ് മുനമ്പം എസ്ഐ എം. എസ്.ഷെറിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ പിടിയിലായത്.
പ്രതി പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാ യിരുന്നു റെയ്ഡ്. ടെറസിന് മുകളിൽ ട്രസ് വർക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാശിഷ് ഓയിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡ് ചെയ്ത പോലീസ് സംഘത്തിൽ വിനേഷ്, തരുൺകുമാർ, മുഹമ്മദ് യാസിർ എന്നിവരും ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam