ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞെത്തിയ നിലന്പൂർ ചേലശേരി അങ്കണവാടി കുട്ടികൾ.
നിലമ്പൂർ: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ അമരുന്പോൾ അങ്കണവാടികളിലും ആഘോഷം. നിലന്പൂർ ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയിലെ കുരുന്നുകളാണ് ഇഷ്ടടീമിന്റെ ജഴ്സികൾ അണിഞ്ഞെത്തി ആവേശത്തിന്റെ ഭാഗമായത്. അങ്കണവാടി പരിസരം വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ചും കുട്ടികളുടെ ഗോളടി മത്സരം നടത്തിയുമായിരുന്നു ആഘോഷം.
എല്ലാവർക്കും പന്തും മധുരവും സമ്മാനമായി നൽകിയിരുന്നു. അധ്യാപിക കെ.ടി. സുഹ്റ, എം. ജയകുമാരി, അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗം പി. രേഷ്മ, വിജിഷ സുരേഷ്, ദീപ്തി നിധിൻ, അനുശ്രീ നിഖിൽ, അരുണിമ അജീഷ്, ദിവ്യ അനീഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും അമ്മമാർക്കും പകൽ സമയം അങ്കണവാടിയിൽ ഫുട്ബോൾ കളി കാണാൻ ടെലിവിഷൻ സ്ക്രീനും ഒരുക്കിയിട്ടുണ്ട്.
Tags : Local News Nattuvishesham Malappuram