കരയാംപറമ്പ് പാലത്തിൽ തടിലോറി മറിഞ്ഞപ്പോൾ.
ഡ്രൈവറുടെ അവസരോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി
അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ് പാലത്തിന് മുകളിൽ തടിലോഡുമായി എത്തിയ ലോറി മറിഞ്ഞു. തൃശൂർ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്.
ടയർ പൊട്ടിയതോടെ ലോറിയുടെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വാഹനം നിയന്ത്രണ വിധേയമാക്കാനായി. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗത തടസം അനുഭവപ്പെട്ടെങ്കിലും പിന്നീട് സ്ഥിതി സാധാരണ നിലയിലായി. വിവരമറിഞ്ഞു അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൻദുരന്തത്തിന് ഇടയായേക്കാവുന്ന സാഹചര്യമാണ് ഉണ്ടായതെങ്കിലും ആർ ക്കും കാര്യമായ അപകടം പറ്റാ ത്തത്ത് ആശ്വാസമായി.
Tags : Local News Nattuvishesham Ernakulam