x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭയിൽ എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം


Published: June 13, 2026 05:01 AM IST | Updated: June 13, 2026 05:01 AM IST

തൃ​പ്പൂ​ണി​ത്തു​റ: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​ത്ത​തി​ൽ, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​തു​വ​രെ​യും 10 വാ​ർ​ഡു​ക​ളി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡി​ൽ പോ​ലും ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് പു​തി​യ​കാ​വ് വാ​ർ​ഡി​ന് അ​നു​വ​ദി​ച്ച മി​നി എം​സി​എ​ഫ് അ​വി​ടെ സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​കാ​തെ, പു​തി​യ​കാ​വ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​ർ​ബ​ന്ധി​ത​മാ​യി പ​ന​ക്ക​ൽ വാ​ർ​ഡി​ൽ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ടി. അ​ഖി​ൽ​ദാ​സ്, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​രാ​യ ഇ.​എ​സ്. രാ​കേ​ഷ് പൈ, ​ഷി​നി ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up