x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കൊ​മ്പ് വ​ള​ര്‍​ന്നു; ക​നി​വുതേ​ടി തി​രു​വ​ല്ല ജ​യ​രാ​ജ​ൻ


Published: June 13, 2026 04:10 AM IST | Updated: June 13, 2026 04:10 AM IST

തിരുവല്ല ജയരാജൻ

തി​രു​വ​ല്ല: കൊ​മ്പു​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വ​ള​ര്‍​ന്ന​തോ​ടെ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ തി​രു​വ​ല്ല ജ​യ​രാ​ജ​ൻ ആ​ന​യ്ക്ക് ദു​രി​ത​കാ​ലം. കൊ​മ്പ് മു​റി​ക്ക​ണ​ന്നാ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങി​യ​താ​ണ്. വി​ഷ​യ​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും മെ​ല്ല​പ്പോ​ക്കാ​ണ് കൊ​മ്പ് മു​റി​ക്ക​ല്‍ വൈ​കാ​ന്‍ കാ​ര​ണം.
ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ കൊ​മ്പ് മു​റി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ക​ത്ത് വ​നം​വ​കു​പ്പി​നു കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​തേ​വ​രെ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. മാ​സം അ​ഞ്ചു ക​ഴി​ഞ്ഞി​ട്ടും ദേ​വ​സ്വം ബോ​ര്‍​ഡും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ല.

തീ​രു​മാ​നം ഉ​ണ്ടാ​യാ​ലും കൊ​ന്പ് മു​റി​ക്ക​ണ​മെ​ങ്കി​ൽ ആ​ന​യു​ടെ മ​ദ​പ്പാ​ട് കാ​ലം ക​ഴി​ഞ്ഞേ​ക്കും. ഇ​തോ​ടെ ഇ​ക്കാ​ല​യ​ള​വി​ലെ ജീ​വി​തം ആ​ന​യ്ക്ക് കൂ​ടു​ത​ല്‍ ദുഃ​സ​ഹ​ഹ​മാ​കും. 2022 ഓ​ഗ​സ്റ്റി​ലാ​ണ് ആ​ന​യു​ടെ കൊ​മ്പ് അ​വ​സാ​ന​മാ​യി മു​റി​ച്ച​ത്. അ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഭ​ക്ത​രു​ടെ​യും ഇ​ട​പെ​ട​ല്‍​മൂ​ല​മാ​ണ് ബോ​ര്‍​ഡ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

മു​ന്പ് 2015ലും 2019​ലും മു​റി​ച്ച് ആ​കൃ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. 29 വ​യ​സു​ള്ള ഗ​ജ​രാ​ജ​ര​ന്‍ ജ​യ​രാ​ജി​ന് കൊ​മ്പു​ക​ളാ​യി​രു​ന്നു എ​ക്കാ​ല​ത്തെ​യും വ​ലി​യ പ്ര​ശ്നം. കൊ​മ്പ് വ​ള​ര്‍​ന്ന് തു​മ്പി​ക്കൈ ഉ​യ​ര്‍​ത്താ​നാ​കാ​ത്ത അ​വ​സ്ഥ ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണ്. ഭ​ക്ഷ​ണം ക​ഴി​യ്ക്കാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. കൊ​മ്പു​ക​ളി​ല്‍ ഉ​ര​സി തു​മ്പി​ക്കൈ മു​റി​ഞ്ഞ് വേ​ദ​ന​യും സ​ഹി​ച്ചാ​ണ് ആ​ന മ​തി​ല്‍​ക്കെ​ട്ടി​നു​ള്ളി​ൽ തു​ട​രു​ന്ന​ത്. ക്ഷീണി​ത​നാ​യ ജ​യ​രാ​ജി​ന്‍റെ പ്ര​ശ്നം ആ​ന​പ്രേ​മി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് പ​രി​ഗ​ണ​ന എ​ങ്കി​ലും ഉ​ണ്ടാ​യ​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up