x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​​ലാ ന​​ഗ​​ര​​സ​​ഭ: ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നി​​ര്‍​ദേ​​ശ​​ത്തി​​നു കാ​​ത്ത് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍


Published: June 13, 2026 04:14 AM IST | Updated: June 13, 2026 04:14 AM IST

പാ​​ലാ: ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​സ​​മി​​തി​​യി​​ലെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ വ​​സ​​തി​​യി​​ല്‍ വി​​ളി​​ച്ചു​​ചേ​​ര്‍​ത്ത യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ലാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ന് കാ​​ത്ത് കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍. നി​​ല​​വി​​ല്‍ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കേ​​ണ്ട​​തി​​ല്ല എ​​ന്ന പാ​​ര്‍​ല​​മെ​​ന്‍റ​​റി പാ​​ര്‍​ട്ടി തീ​​രു​​മാ​​ന​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​വു​​ക​​യാ​​ണ് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ള്‍. ഇ​​രു​​പ​​ക്ഷ​​വും പോ​​ലീ​​സ് കേ​​സി​​ലേ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ നീ​​ക്കി​​യ​​ത് വി​​ഷ​​യം കൂ​​ടു​​ത​​ല്‍ വ​​ഷ​​ളാ​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​ടു​​ത്തു​​വ​​രു​​ന്ന വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സം​​ബ​​ന്ധി​​ച്ച ധാ​​ര​​ണ യു​​ഡി​​എ​​ഫി​​ല്‍ ഇ​​നി പാ​​ലി​​ക്ക​​പ്പെ​​ടാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് രാ​​ഷ്ട്രീ​​യ നി​​രീ​​ക്ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്. നി​​ല​​വി​​ലെ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നും സ​​മീ​​പ​​കാ​​ല​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ല്‍ അം​​ഗ​​വു​​മാ​​യ മാ​​യാ രാ​​ഹു​​ല്‍ ത​​ത്‌​​സ്ഥാ​​നം രാ​​ജി വ​​യ്ക്കാ​​തി​​രി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്. ആ​​രെ​​യും പി​​ന്തു​​ണ​​യ്ക്കി​​ല്ലെ​​ന്നും സ്വ​​ത​​ന്ത്ര​​രാ​​യി തു​​ട​​രു​​മെ​​ന്നു​​മാ​​ണ് ബി​​നു പു​​ള​​ിക്ക​​ക്ക​​ണ്ട​​ത്തി​​ന്‍റെ നി​​ല​​പാ​​ട്.


എ​​ല്‍​ഡി​​എ​​ഫ് ദി​​യാ ബി​​നു​​വി​​നെ​​തി​​രേ അ​​വി​​ശ്വാ​​സം കൊ​​ണ്ടു​​വ​​രാ​​നു​​ള്ള സാ​​ധ്യ​​ത സ​​മീ​​പ​​കാ​​ല​​ത്തൊ​​ന്നും ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. 14 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ് അ​​വി​​ശ്വാ​​സം വി​​ജ​​യി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ആ​​വ​​ശ്യം. നി​​ല​​വി​​ല്‍ 12 പേ​​രാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ലു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും കെ​​ഡി​​പി അം​​ഗ​​വും സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യ്ക്കാ​​ണ് പി​​ന്തു​​ണ ന​​ല്‍​കു​​ന്ന​​ത്.

Tags : Pala Nagar Sabha: Nattuvishesham District News

Recent News

Corehub Up